ല​​ണ്ട​​ന്‍: ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ഇ​​തി​​ഹാ​​സം ഡൊ​​ണാ​​ള്‍​ഡ് ബ്രാ​​ഡ്മാന്‍റെ പേ​​രി​​ലു​​ള്ള അ​​പൂ​​ര്‍​വ റി​​ക്കാ​​ര്‍​ഡ് മ​​റി​​ക​​ട​​ക്കാ​​ന്‍ ഇ​​ന്ത്യ​​ന്‍ യു​​വ ക്യാ​​പ്റ്റ​​ന്‍ ശു​​ഭ്മാ​​ന്‍ ഗി​​ല്ലി​​നു സാ​​ധി​​ക്കു​​മോ..? ക്യാ​​പ്റ്റ​​നാ​​യു​​ള്ള അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​ര​​ത്തി​​ല്‍ സെ​​ഞ്ചു​​റി​​യും (147) ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍ ആ​​ദ്യ ഇ​​ന്നിം​​ഗ്‌​​സി​​ല്‍ ഡ​​ബി​​ള്‍ സെ​​ഞ്ചു​​റി​​യും (269) ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ സെ​​ഞ്ചു​​റി​​യും (161) നേ​​ടി​​ക്ക​​ഴി​​ഞ്ഞ ഗി​​ല്‍, സൂ​​പ്പ​​ര്‍ താ​​രം വി​​രാ​​ട് കോ​​ഹ് ലി​​യു​​ടെ ക്യാ​​പ്റ്റ​​ന്‍​സി റി​​ക്കാ​​ര്‍​ഡു​​ക​​ള്‍ സ്വ​​ന്തം പേ​​രി​​ലേ​​ക്കു മാ​​റ്റി​​ക്കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. കോ​​ഹ്‌ലി ​​ക്യാ​​പ്റ്റ​​നാ​​യു​​ള്ള അ​​ര​​ങ്ങേ​​റ്റ ടെ​​സ്റ്റി​​ല്‍ 115ഉം 141​​ഉം നേ​​ടി​​യി​​രു​​ന്നു.

ആ​​ന്‍​ഡേ​​ഴ്‌​​സ​​ണ്‍ - തെ​​ണ്ടു​​ല്‍​ക്ക​​ര്‍ ട്രോ​​ഫി​​ക്കു​​വേ​​ണ്ടി ഇ​​ന്ത്യ​​യും ഇം​​ഗ്ല​​ണ്ടും ത​​മ്മി​​ലു​​ള്ള അ​​ഞ്ച് മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​മ്പ​​ര​​യി​​ലെ ആ​​ദ്യ ര​​ണ്ടു പോ​​രാ​​ട്ടം ക​​ഴി​​ഞ്ഞ​​പ്പോ​​ള്‍ ശു​​ഭ്മാ​​ന്‍ ഗി​​ല്ലി​​ന്‍റെ പേ​​രി​​ല്‍ 585 റ​​ണ്‍​സാ​​യി. പ​​ര​​മ്പ​​ര​​യി​​ല്‍ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​യി ആ​​റ് ഇ​​ന്നിം​​ഗ്‌​​സ് ഗി​​ല്ലി​​ന് പ​​ര​​മാ​​വ​​ധി ​​ശേ​​ഷി​​ക്കു​​ന്നു​​ണ്ട്.


ഒ​​രു ടെ​​സ്റ്റ് പ​​ര​​മ്പ​​ര​​യി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ റ​​ണ്‍​സ് എ​​ന്ന ബ്രാ​​ഡ്മാ​​ന്‍റെ റി​​ക്കാ​​ര്‍​ഡി​​ലേ​​ക്ക് 389ന്‍റെ ​​അ​​ക​​ലം മാ​​ത്ര​​മാ​​ണ് ഗി​​ല്ലി​​നു​​ള്ള​​ത്. 1930ല്‍ ​​ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ 974 റ​​ണ്‍​സ് നേ​​ടി​​യ​​താ​​ണ് ബ്രാ​​ഡ്മാ​​ന്‍റെ റി​​ക്കാ​​ര്‍​ഡ്.

ഒ​​രു പ​​ര​​മ്പ​​ര​​യി​​ല്‍ ഇ​​ന്ത്യ​​ക്കാ​​ര​​ന്‍റെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന റ​​ണ്‍​വേ​​ട്ട​​യി​​ല്‍ സു​​നി​​ല്‍ ഗാ​​വ​​സ്‌​​ക​​റി​​നാ​​ണ് ഒ​​ന്നാം സ്ഥാ​​നം, 1970-71ല്‍ ​​വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന് എ​​തി​​രേ 774 റ​​ണ്‍​സ്. 1978-79ല്‍ ​​വി​​ന്‍​ഡീ​​സി​​നെ​​തി​​രേ 732 റ​​ണ്‍​സും ഗാ​​വ​​സ്‌​​ക​​ര്‍ നേ​​ടി​​യി​​രു​​ന്നു. 2024ല്‍ ​​ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ 712 റ​​ണ്‍​സ് നേ​​ടി​​യ യ​​ശ​​സ്വി ജ​​യ്‌​​സ്വാ​​ളി​​ന്‍റെ പ്ര​​ക​​ട​​ന​​മാ​​ണ് ഇ​​ന്ത്യ​​ക്കാ​​രു​​ടെ പ​​ട്ടി​​ക​​യി​​ല്‍ മൂ​​ന്നാം സ്ഥാ​​ന​​ത്ത്. ഗി​​ല്‍ നി​​ല​​വി​​ലെ ബാ​​റ്റിം​​ഗ് കു​​തി​​പ്പു തു​​ട​​ര്‍​ന്നാ​​ല്‍ 95 വ​​ര്‍​ഷം പ​​ഴ​​ക്ക​​മു​​ള്ള ബ്രാ​​ഡ്മാ​​ന്‍റെ റി​​ക്കാ​​ര്‍​ഡും ത​​ക​​രും.