മ​​യാ​​മി: ഫി​​ഫ 2025 ക്ല​​ബ് ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ള്‍ സെ​​മി ഫൈ​​ന​​ല്‍ അ​​ര​​ങ്ങൊ​​രു​​ങ്ങി. ബ്ര​​സീ​​ല്‍ ക്ല​​ബ് ഫ്‌​​ളു​​മി​​നെ​​ന്‍​സ് ഇം​​ഗ്ലീ​​ഷ് ടീ​​മാ​​യ ചെ​​ല്‍​സി​​യെ​​യും ഫ്ര​​ഞ്ച് സം​​ഘ​​മാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്ന്‍ (പി​​എ​​സ്ജി) സ്പാ​​നി​​ഷ് ക​​രു​​ത്ത​​രാ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നെ​​യും സെ​​മി​​യി​​ല്‍ നേ​​രി​​ടും. പ​​ഴ​​യ ക്ല​​ബ്ബു​​ക​​ള്‍​ക്ക് എ​​തി​​രാ​​യ പോ​​രാ​​ട്ട​​മാ​​യും ഈ ​​സെ​​മി ഫൈ​​ന​​ലു​​ക​​ളെ വി​​ശേ​​ഷി​​പ്പി​​ക്കാം. പ​​ഴ​​യ​​തു പ​​ഴ​​യ​​താ​​യി എ​​ന്ന​​താ​​ണ് പു​​തി​​യ ക്ല​​ബ്ബി​​നാ​​യി ഇ​​റ​​ങ്ങു​​ന്ന​​വ​​രു​​ടെ നി​​ല​​പാ​​ട്.

സി​​ല്‍​വ Vs ചെ​​ല്‍​സി

ബ്ര​​സീ​​ല്‍ മു​​ന്‍​താ​​രം തി​​യാ​​ഗോ സി​​ല്‍​വ​​യാ​​ണ് ഫ്‌​​ളു​​മി​​നെ​​ന്‍​സി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍. ചെ​​ല്‍​സി​​ക്കു വേ​​ണ്ടി 2020-24 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ സെ​​ന്‍റ​​ര്‍ ബാ​​ക്കി​​ലെ അ​​വ​​സാ​​ന വാ​​ക്കാ​​യി​​രു​​ന്നു ഈ 40​​കാ​​ര​​ന്‍. തി​​യാ​​ഗോ, ത​​ന്‍റെ പ​​ഴ​​യ ക്ല​​ബ്ബി​​നെ​​തി​​രേ ഇ​​റ​​ങ്ങു​​ന്ന​​താ​​ണ് ചെ​​ല്‍​സി x ഫ്‌​​ളു​​മി​​നെ​​ന്‍​സ് സെ​​മി​​യു​​ടെ ആ​​ക​​ര്‍​ഷ​​ണം.

ഫ്‌​​ളു​​മി​​നെ​​ന്‍​സി​​ന്‍റെ യൂ​​ത്ത് സി​​സ്റ്റ​​ത്തി​​ലൂ​​ടെ പ്ര​​ഫ​​ഷ​​ണ​​ല്‍ രം​​ഗ​​ത്തെ​​ത്തി​​യ ബ്ര​​സീ​​ല്‍ താ​​രം ജാ​​വോ പെ​​ഡ്രൊ ചെ​​ല്‍​സി​​യു​​ടെ ജ​​ഴ്‌​​സി​​യി​​ല്‍ ഇ​​റ​​ങ്ങു​​ന്നു​​ണ്ടെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. എ​​ന്‍​സോ ഫെ​​ര്‍​ണാ​​ണ്ട​​സ്, എ​​സ്റ്റേ​​വാ​​വോ വി​​ല്ലി​​യ​​ന്‍, കോ​​ള്‍ പാ​​ല്‍​മ​​ര്‍, ലി​​യാം ഡെ​​ലാ​​പ് എ​​ന്നി​​ങ്ങ​​നെ ഒ​​രു മി​​ക​​ച്ച സം​​ഘം ചെ​​ല്‍​സി​​ക്കു​​ണ്ട്. ഇ​​ന്ത്യ​​ന്‍ സ​​മ​​യം ബു​​ധ​​നാ​​ഴ്ച പു​​ല​​ര്‍​ച്ചെ 12.30നാ​​ണ് (ചൊ​​വ്വ അ​​ര്‍​ധ​​രാ​​ത്രി) മ​​ത്സ​​രം.


എം​​ബ​​പ്പെ Vs പി​​എ​​സ്ജി

ഫ്ര​​ഞ്ച് സൂ​​പ്പ​​ര്‍ താ​​രം കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ പ​​ഴ​​യ ക്ല​​ബ്ബാ​​യ പി​​എ​​സ്ജി​​ക്ക് എ​​തി​​രേ ഇ​​റ​​ങ്ങു​​ന്ന​​താ​​ണ് ര​​ണ്ടാം സെ​​മി ഫൈ​​ന​​ലി​​ന്‍റെ ആ​​ക​​ര്‍​ഷ​​ണം. 2018-24 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ പി​​എ​​സ്ജി​​യു​​ടെ നി​​റ​​മ​​ണി​​ഞ്ഞ എം​​ബ​​പ്പെ, 2024 മു​​ത​​ല്‍ സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ലാ​​ണ്. ആ​​രോ​​ഗ്യ​​പ്ര​​ശ്‌​​ന​​ങ്ങ​​ളെ​​ത്തു​​ട​​ര്‍​ന്ന് ഫി​​ഫ ക്ല​​ബ് ലോ​​ക​​ക​​പ്പി​​ന്‍റെ ഗ്രൂ​​പ്പ് ഘ​​ട്ട മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ എം​​ബ​​പ്പെ ഇ​​റ​​ങ്ങി​​യി​​രു​​ന്നി​​ല്ല.

സെ​​മി​​യി​​ല്‍ പ​​ക​​ര​​ക്കാ​​രു​​ടെ ബെ​​ഞ്ചി​​ല്‍​നി​​ന്നെ​​ത്തി​​യ എം​​ബ​​പ്പെ ഇ​​ഞ്ചു​​റി ടൈ​​മി​​ല്‍ ഗോ​​ള്‍ നേ​​ടി​​യി​​രു​​ന്നു. ജ​​ര്‍​മ​​ന്‍ ക്ല​​ബ്ബാ​​യ ബൊ​​റൂ​​സി​​യ ഡോ​​ര്‍​ട്ട്മു​​ണ്ടി​​നെ 2-3നു ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ കീ​​ഴ​​ട​​ക്കി​​യാ​​ണ് റ​​യ​​ല്‍ മാ​​ഡ്രി​​ഡ് സെ​​മി​​യി​​ല്‍ എ​​ത്തി​​യ​​ത്. ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​നെ 0-2നു ​​തോ​​ല്‍​പ്പി​​ച്ച് പി​​എ​​സ്ജി​​യും സെ​​മി​​യി​​ലെ​​ത്തി. നി​​ല​​വി​​ലെ യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ജേ​​താ​​ക്ക​​ളാ​​ണ് ഉ​​സ്മാ​​ന്‍ ഡെം​​ബെ​​ലെ​​യു​​ടെ ഭാ​​വ​​നാ സ​​മ്പ​​ത്തു​​മാ​​യി എ​​ത്തു​​ന്ന പി​​എ​​സ്ജി.