കോ​​​​ത​​​​മം​​​​ഗ​​​​ലം: അ​​​മേ​​​രി​​​ക്ക​​​യി​​​​ലെ ബി​​​​ർ​​​​മിം​​​​ഗ്ഹാ​​​​മി​​​​ൽ ന​​​​ട​​​​ന്ന ലോ​​​​ക പോ​​​​ലീ​​​​സ് ഗെ​​​​യിം​​​​സി​​​​ൽ ക​​​​രാ​​​​ട്ടെ​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് ടീ​​​​മി​​​​നു സ്വ​​​​ർ​​​​ണം. ‌ടീം ​​​​ക​​​​ത്താ മ​​​​ത്സ​​​​ര​​​​ത്തി​​​​ലാ​​​​ണു മെ​​​​ഡ​​​​ൽ​​​​നേ​​​​ട്ടം. കോ​​​​ത​​​​മം​​​​ഗ​​​​ലം നാ​​​​ടു​​​​കാ​​​​ണി സ്വ​​​​ദേ​​​​ശി​​​യാ​​​യ അ​​​​ജ​​​​യ് ത​​​​ങ്ക​​​​ച്ച​​​​ൻ ടീ​​​​മി​​​​ലെ ഏ​​​​ക മ​​​​ല​​​​യാ​​​​ളി​​​​യാ​​​​യി​​​​രു​​​​ന്നു. ‌


നാ​​​​ടു​​​​കാ​​​​ണി കു​​​​ന്നും​​​​പു​​​​റ​​​​ത്ത് ത​​​​ങ്ക​​​​ച്ച​​​​ൻ- സീ​​​​ന ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ ഏ​​​​ക മ​​​​ക​​​​നാ​​​​ണ് 27കാ​​​​ര​​​​നാ​​​​യ അ​​​​ജ​​​​യ്. ക​​​​രാ​​​​ട്ടെ​​​​യി​​​​ലെ വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ജി​​​​ല്ലാ, സം​​​​സ്ഥാ​​​​ന, ദേ​​​​ശീ​​​​യ മെ​​​​ഡ​​​​ലു​​​​ക​​​​ൾ നേ​​​​ടി​​​​യ അ​​​​ജ​​​​യ് ഇ​​​​പ്പോ​​​​ൾ ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡി​​​​ലാ​​​​ണു സേ​​​​വ​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത്.