ത്രില്ലറിൽ വീണ് ഇന്ത്യൻ വനിതകൾ
Sunday, July 6, 2025 12:49 AM IST
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരന്പരയിലെ ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച് പരന്പര ഉറപ്പിക്കാനുള്ള അവസരം നഷ്ടമാക്കി ഇന്ത്യൻ വനിതാ ടീം.
ത്രില്ലർ പേരാട്ടമായി മാറിയ മൂന്നാം മത്സരത്തിൽ അവിശ്വസനീയമായി വിജയം കൈവിട്ട ഇന്ത്യൻ വനിതകൾ അഞ്ച് റണ്‍സിന് തോൽവി വഴങ്ങി. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 171 റണ്‍സ് നേടി.
മറുപടി ബാറ്റിംഗിൽ ഇന്ത്യ ലക്ഷ്യം തെറ്റി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 166 റണ്‍സിൽ പോരാട്ടം അവസാനിപ്പിച്ചു.