ട്വന്റി-20: ഇന്ത്യക്കു രണ്ടാം ജയം
Thursday, July 3, 2025 2:43 AM IST
ബ്രിസ്റ്റോള്‍: ഇംഗ്ലണ്ട് വനിതകള്‍ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 24 റണ്‍സിന്റെ ജയം. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-0നു മുന്നിലെത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി. ഇംഗ്ലണ്ടിന്റെ മറുപടി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157ല്‍ അവസാനിച്ചു.
ഓള്‍റൗണ്ട് മികവിലൂടെ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ അമന്‍ജോത് കൗറാണ് (1/28, 40 പന്തില്‍ 63 നോട്ടൗട്ട്) പ്ലെയര്‍ ഓഫ് ദ മാച്ച്.