ഇന്ത്യ x ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നാളെ
Wednesday, July 9, 2025 1:36 AM IST
ലണ്ടന്‍: ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോഡ്സില്‍ നാളെ ഇന്ത്യ x ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്. ലീഡ്സിലെ ഒന്നാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിനു പരാജയപ്പെട്ട പരലുകളല്ല യുവതാരം ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീം ഇന്ത്യയിപ്പോള്‍. ചരിത്രത്തില്‍ ആദ്യമായി ബിര്‍മിംഗ്ഹാമില്‍ ജയം നേടിയ ഇന്ത്യന്‍ സംഘമാണവര്‍.