പൃഥ്വി ഷാ മഹാരാഷ്ട്രയിൽ
Monday, July 7, 2025 11:29 PM IST
പൂന: പൃഥ്വി ഷാ ഇനി ആഭ്യന്തരത്തിൽ മഹാരാഷ്ട്രയ്ക്കായി കളിക്കും. ദേശീയ ടീമിലേക്കു തിരിച്ചുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പൃഥ്വിയുടെ ഈ മാറ്റം.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ ഋതുരാജ് ഗെയ്ക്വാദാണ് മഹാരാഷ്ട്രയുടെ നായകൻ. കഴിഞ്ഞ സീസണിൽ പൃഥ്വിക്കെതിരേ മുംബൈ ഗുരുതര അച്ചടക്ക ലംഘന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.