വോ​​ർ​​സെ​​സ്റ്റ​​ർ: ഇം​​ഗ്ല​​ണ്ട് അ​​ണ്ട​​ർ 19 ടീ​​മി​​നെ​​തി​​രാ​​യ അ​​വ​​സാ​​ന ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ന്ത്യ അ​​ണ്ട​​ർ 19ന് ​​തോ​​ൽ​​വി. ഏ​​ഴ് വി​​ക്ക​​റ്റി​​ന്‍റെ തോ​​ൽ​​വി​​യാ​​ണ് ഇ​​ന്ത്യ​​ൻ യു​​വ നി​​ര നേ​​രി​​ട്ട​​ത്. ടോ​​സ് നേ​​ടി ബാ​​റ്റിം​​ഗി​​നെ​​ത്തി​​യ ഇ​​ന്ത്യ നി​​ശ്ചി​​ത ഓ​​വ​​റി​​ൽ ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 210 റ​​ണ്‍​സാ​​ണ് നേ​​ടി​​യ​​ത്. 66 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​വാ​​തെ നി​​ന്ന ആ​​ർ​​എ​​സ് അം​​ബ്രി​​ഷാ​​ണ് ഇ​​ന്ത്യ​​യു​​ടെ ടോ​​പ് സ്കോ​​റ​​ർ.


മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ൽ ഇം​​ഗ്ല​​ണ്ട് 31.1 ഓ​​വ​​റി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് മാ​​ത്രം ന​​ഷ്ട​​ത്തി​​ൽ ല​​ക്ഷ്യം മ​​റി​​ക​​ട​​ന്നു. 76 പ​​ന്തി​​ൽ 82 റ​​ണ്‍​സെ​​ടു​​ത്ത ബെ​​ൻ മ​​യേ​​സും ബെ​​ൻ ഡോ​​ക്കി​​ൻ​​സു​​മാ​​ണ് (66) ഇം​​ഗ്ല​​ണ്ടി​​നെ വി​​ജ​​യ​​ത്തി​​ലേ​​ക്ക് ന​​യി​​ച്ച​​ത്. മ​​ത്സ​​രം തോ​​റ്റെ​​ങ്കി​​ലും അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളു​​ടെ പ​​ര​​ന്പ​​ര ഇ​​ന്ത്യ 3-2ന് ​​സ്വ​​ന്ത​​മാ​​ക്കി.