ചി​​യാ​​ങ് മാ​​യ് (താ​​യ്‌​ല​​ന്‍​ഡ്): എ​​എ​​ഫ്‌​​സി വ​​നി​​താ ഏ​​ഷ്യ​​ന്‍ ക​​പ്പ് 2026 യോ​​ഗ്യ​​താ റൗ​​ണ്ടി​​ല്‍ ഇ​​ന്ത്യ​​ക്കു തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നാം ജ​​യം. ഗ്രൂ​​പ്പ് ബി​​യി​​ല്‍ ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്ത്യ 5-0ന് ​​ഇ​​റാ​​ക്കി​​നെ ത​​ക​​ര്‍​ത്തു.

തോ​​ല്‍​വി​​യോ​​ടെ ഇ​​റാ​​ക്ക് പു​​റ​​ത്താ​​യി. മൂ​​ന്നു ജ​​യ​​ത്തോ​​ടെ ഇ​​ന്ത്യ​​യാ​​ണ് നി​​ല​​വി​​ല്‍ ഗ്രൂ​​പ്പി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത്. ഒ​​മ്പ​​ത് പോ​​യി​​ന്‍റു​​മാ​​യി താ​​യ്‌​ല​​ന്‍​ഡും ഇ​​ന്ത്യ​​ക്കൊ​​പ്പ​​മു​​ണ്ട്. എ​​ന്നാ​​ല്‍, ഗോ​​ള്‍ വ്യ​​ത്യാ​​സ​​ത്തി​​ല്‍ ഇ​​ന്ത്യ​​ക്കാ​​ണ് മു​​ന്‍​തൂ​​ക്കം.


ഇ​​ന്ത്യ മം​​ഗോ​​ളി​​യ​​യെ 0-13നും ​​ടി​​മോ​​ര്‍ ലെ​​സ്റ്റെ​​യെ 4-0നും ​​കീ​​ഴ​​ട​​ക്കി​​യി​​രു​​ന്നു. ഇ​​തോ​​ടെ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​യി എ​​തി​​ര്‍ പോ​​സ്റ്റു​​ക​​ളി​​ല്‍ ഇ​​ന്ത്യ​​ന്‍ വ​​നി​​ത​​ക​​ള്‍ അ​​ടി​​ച്ചു​​കൂ​​ട്ടി​​യ​​ത് 22 ഗോ​​ള്‍. ഒ​​രു ഗോ​​ള്‍ പോ​​ലും വ​​ഴ​​ങ്ങി​​യി​​ല്ല എ​​ന്ന​​തും ശ്ര​​ദ്ധേ​​യം.