മ​​യാ​​മി: ഫി​​​​ഫ 2025 ക്ല​​​​ബ് ലോ​​​​ക​​​​ക​​​​പ്പ് ഫു​​​​ട്ബോ​​​​ൾ ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ലി​​ൽ ഈ ​​രാ​​ത്രി യൂറോ​​​​പ്യ​​​​ൻ പോ​​​​രാ​​​​ട്ടം.

ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ലി​​​​ലെ ഏ​​​​റ്റ​​​​വും വാ​​​​ശി​​​​യേ​​​​റി​​​​യ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ ഫ്ര​​ഞ്ച് ക്ല​​ബ് പി​​​​എ​​​​സ്ജി ജ​​ർ​​മ​​നി​​യി​​ൽ​​നി​​ന്നു​​ള്ള ബ​​​​യേ​​​​ണ്‍ മ്യൂ​​​​ണി​​ക്കി​​നെ നേ​​​​രി​​​​ടും. ഇ​​ന്ത്യ​​ൻ സ​​മ​​യം ഇ​​ന്നു രാ​​​​ത്രി 9.30നാ​​ണ് ഈ ​​ഗ്ലാ​​മ​​ർ പോ​​രാ​​ട്ടം. ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ഇ​​​​തു​​​​വ​​​​രെ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ഗോ​​ൾ നേ​​​​ടി​​​​യ ടീ​​​​മാ​​​​ണ് ബ​​​​യേ​​​​ണ്‍. നാ​​​​ല് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് 16 ഗോ​​​​ളു​​​​ക​​​​ൾ.


പു​​ല​​ർ​​ച്ചെ 1.30നു സ്പാ​​നി​​ഷ് ക​​രു​​ത്ത​​രാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡും ജ​​ർ​​മ​​ൻ ടീം ​​ബൊ​​റൂ​​സി​​യ ഡോ​​ർ​​ട്ട്മു​​ണ്ടും ഏ​​റ്റു​​മു​​ട്ടും. പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​റ്റാ​​ലി​​യ​​ൻ ടീം ​​യു​​വ​​ന്‍റ​​സി​​നെ​​യാ​​ണ് റ​​യ​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്.