സുമിത് ശർമ ബ്ലാസ്റ്റേഴ്സില്‍
Monday, July 7, 2025 11:29 PM IST
കൊച്ചി: ഇന്ത്യന്‍ യുവ പ്രതിരോധനിര താരം ബ്രഹ്മചാരിമയം സുമിത് ശർമയുമായി കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ് കരാര്‍ ഒപ്പിട്ടു. 18 വയസുകാരനായ സുമിത് മൂന്നുവര്‍ഷത്തെ കരാറിലാണ് ക്ലബ്ബില്‍ ചേരുന്നത്.
മണിപ്പുരിലെ ക്ലാസിക് ഫുട്ബോള്‍ അക്കാദമിയില്‍ കളിച്ചുവളര്‍ന്ന സുമിത്, ഇന്ത്യയുടെ അണ്ടര്‍17, അണ്ടര്‍ 20 ടീമുകളില്‍ ശ്രദ്ധേയ പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്.