ശ്രീകാന്ത് സെമിഫൈനലിൽ
Sunday, July 6, 2025 12:49 AM IST
ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് കാനഡ ഓപ്പണ്‍ സൂപ്പർ 300 ബാഡ്മിന്റണ്‍ ടൂർണമെന്റ് പുരുഷ സിംഗിൾസ് സെമിഫൈനലിൽ പ്രവേശിച്ചു.
ടോപ് സീഡ് ചൈനീസ് തായ്പേയിയുടെ ചൗ ടിയെൻ ചെന്നിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. 43 മിനിറ്റ് നീണ്ട ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ലോക ആറാം നന്പർ താരം ചൗവിനെ 21-18, 21-9 സ്കോറിനാണ് പരാജയപ്പെടുത്തിയത്.