കൂറ്റന്‍ ലക്ഷ്യം; സമനിലയ്ക്കൊരുങ്ങി
Sunday, July 6, 2025 12:49 AM IST
ബർമിങ്ങാം: ഇംഗ്ലണ്ടിന് കൂറ്റൻ വിജയ ലക്ഷ്യം കുറിച്ച് രണ്ടാം ടെസ്റ്റിൽ ഇന്ത്യ ബാറ്റിംഗ് അവസാനിപ്പിച്ചു. നാലാം ദിനം രണ്ടാം ഇന്നിംഗ്സ് 427/6 എന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിംഗ്സിലെ ലീഡുൾപ്പെടെ 607 റണ്‍സിന്റെ കൂറ്റൻ വിജയ ലക്ഷ്യമാണ് ഇന്ത്യ ഇംഗ്ലണ്ടിനു മുന്നിൽ വച്ചത്.
രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ ആദ്യ മൂന്നു വിക്കറ്റുകൾ 50 റണ്‍സിൽ വീണു. ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്സിൽ ശുഭ്മാൻ ഗിൽ (161), ഋഷഭ് പന്ത് (65), രവീന്ദ്ര ജഡേജ (69), കെ.എൽ. രാഹുൽ (55) എന്നിവർ തിളങ്ങി.
ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 407 റണ്‍സാണെടുത്തത്.