അരങ്ങേറാൻ വിപിൻ, ജിതിൻ
Monday, November 18, 2024 2:36 AM IST
ഹൈദരാബാദ്: ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം ജഴ്സിയിലെ ആദ്യ മത്സരത്തിനായി മലയാളി പുതുമുഖ താരങ്ങളായ വിപിൻ മോഹനനും എം.എസ്. ജിതിനും.
മലേഷ്യക്കെതിരേ ഇന്നു നടക്കുന്ന രാജ്യാന്തര സൗഹൃദ മത്സരത്തിനുള്ള ഇന്ത്യൻ സംഘത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി താരമായ വിപിൻ മോഹനനും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുടെ വിംഗറായ എം.എസ്. ജിതിനുമുണ്ട്. മുഖ്യപരിശീലകൻ മാനൊലോ മാർക്വെസ് ടീമിലുൾപ്പെടുത്തിയ അഞ്ചു പുതുമുഖങ്ങളിൽ ഒരാളാണ് തൃശൂർ സ്വദേശിയായ ഈ ഇരുപത്തൊന്നുകാരൻ.
തൃശൂർ സ്വദേശിയായ എം.എസ്. ജിതിൻ 2017-18ൽ സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു. ഹൈദരാബാദിലെ ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് ഇന്ത്യ x മലേഷ്യ പോരാട്ടം. ഫിഫ റാങ്കിംഗിൽ ഇന്ത്യ 125-ാമതും മലേഷ്യ 133-ാമതുമാണ്. ഇരുടീമും 33 തവണ ഏറ്റുമുട്ടി. 12 ജയം വീതം സ്വന്തമാക്കി. മാനൊലോ മാർക്വെസിന്റെ ശിക്ഷണത്തിൽ ആദ്യ ജയത്തിനായാണ് ഇന്ത്യ ഇറങ്ങുന്നത്.