തലയുയർത്തി പാക്കിസ്ഥാൻ
Tuesday, October 8, 2024 1:13 AM IST
മുൾട്ടാൻ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ പാക്കിസ്ഥാൻ ശക്തമായ നിലയിൽ. ക്യാപ്റ്റൻ ഷാൻ മസൂദ് (151), ഓപ്പണർ അബ്ദുള്ള ഷഫീഖ് (102) എന്നിവരുടെ സെഞ്ചുറി ബലത്തിൽ പാക്കിസ്ഥാൻ 328/4 എന്ന നിലയിൽ ഒന്നാംദിനം അവസാനിപ്പിച്ചു.
സൗദി ഷക്കീൽ (35 നോട്ടൗട്ട്) ക്രീസിലുണ്ട്. സയിം അയൂബ് (4), ബാബർ അസം (30) എന്നിവർ തിളങ്ങിയില്ല.