വിരമിക്കൽ പ്രഖ്യാപിച്ച് ട്രിപ്പിയർ
Thursday, August 29, 2024 11:40 PM IST
ലണ്ടൻ: ഇംഗ്ലണ്ട് പ്രതിരോധതാരം കെയ്റൻ ട്രിപ്പിയർ അന്താരാഷ് ട്ര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനായി 54 മത്സരങ്ങളിൽ ബൂട്ടുകെട്ടി. 2017ൽ 2018 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സ്കോട്ലൻഡിനെതിരേയാണ് അരങ്ങേറ്റം കുറിച്ചത്.
2018 ലോകകപ്പ് സെമി ഫൈനലിൽ ക്രൊയേഷ്യയോട് 2-1ന് തോറ്റെങ്കിലും ആ മത്സരത്തിൽ ട്രിപ്പിയർ നേടിയ ഫ്രീകിക്ക് ഗോൾ താരത്തെ ഏറെ പ്രസിദ്ധനാക്കി.