ട്രാക്ക് & ഫീൽഡ്: ഇന്ത്യക്കു നിരാശ
Saturday, August 3, 2024 11:31 PM IST
പാരീസ്: ട്രാക്ക് ആൻഡ് ഫീൽഡിൽ ഇന്ത്യക്കു നിരാശയുടെ ദിനം. പുരുഷ ഷോട്ട്പുട്ടിൽ ഇന്ത്യയുടെ തജീന്ദർപാൽ സിംഗ് തോറിന് ഗ്രൂപ്പ് എയിൽ 15-ാം സ്ഥാനത്തു ഫിനിഷ് ചെയ്യാൻ മാത്രമാണു സാധിച്ചത്. 18.05 മീറ്ററാണ് തോർ ഷോട്ട്പുട്ട് എറിഞ്ഞത്.
വനിതകളുടെ 5000 മീറ്ററിൽ ഇന്ത്യക്കായി പരുൾ ചൗധരിയും അങ്കിത ധ്യാനിയും ട്രാക്കിലെത്തി. ഹീറ്റ് ഒന്നിൽ 16:19.38 സെക്കൻഡിൽ 20-ാം സ്ഥാനത്താണ് അങ്കിത ഫിനിഷ് ചെയ്തത്. ഹീറ്റ് രണ്ടിൽ 15:10.68 സെക്കൻഡുമായി പരുൾ 14-ാം സ്ഥാനത്തും.