പാ​​രീ​​സ്: ലോ​​ക ഒ​​ന്നാം ന​​ന്പ​​റും വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​​നു​​മാ​​യ ഇ​​ഗാ ഷ്യാ​​ങ്ടെ​​ക് ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ഫൈ​​ന​​ലി​​ൽ. ഫൈ​ന​ലി​ൽ ലോ​ക ഒ​ന്നാം ന​ന്പ​ർ ഷ്യാ​ങ്ടെ​ക് ഇ​റ്റ​ലി​യു​ടെ ജ​സ്മി​ൻ പ​വോ​ലി​നി​യെ നേ​രി​ടും. നാ​ളെ​യാ​ണ് ഫൈ​ന​ൽ.

മൂ​​ന്നാം റാ​​ങ്ക് താ​​രം അ​​മേ​​രി​​ക്ക​​യു​​ടെ കൊ​​ക്കൊ ഗഫി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് (6-2, 6-4) പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് പോ​​ളി​​ഷ് താ​​രം ഫൈ​​ന​​ലി​​ലെ​​ത്തി​​യ​​ത്. ആ​​ദ്യ സെ​​റ്റ് അ​​നാ​​യാ​​സം നേ​​ടി​​യ ലോ​​ക ഒ​​ന്നാം റാ​​ങ്കു​​കാ​​രി ര​​ണ്ടാം സെ​​റ്റി​​ൽ 3-1ന് ​​പി​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷ​​മാ​​ണ് തി​​രി​​ച്ചു​​വ​​ന്ന​​ത്.

ര​ണ്ടാം സെ​മി​യി​ൽ പ​വോ​ലി​നി നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് (6-3, 6-1) റ​ഷ്യ​യു​ടെ മി​റ ആ​ൻ​ഡ്രീ​വ‍​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 15-ാം റാ​ങ്കു​കാ​രി​യാ​യ പ​വോ​ലി​നി​യു​ടെ ആ​ദ്യ ഗ്രാ​ൻ​സ് ലാം ​ഫൈ​ന​ലാ​ണ്. ലോ​​ക ര​​ണ്ടാം ന​​ന്പ​​റാ​​യ ബെ​ലൂ​റൂ​സി​ന്‍റെ അ​​രീ​​ന സ​​ബ​​ലെ​​ങ്ക​​യെ ക്വാ​​ർ​​ട്ട​​റി​​ൽ അ​​ട്ടി​​മ​​റി​​ച്ചാ​​ണ് റ​​ഷ്യ​​ൻ കൗ​​മാ​​രതാ​​ര​​മാ​​യ മി​​റ ആ​​ൻ​​ഡ്രീ​​വ വ​​നി​​താ സിം​​ഗി​​ൾ​​സ് സെ​​മി​​യി​​ൽ എ​​ത്തി​​യ​​ത്.


ബൊ​​പ്പ​​ണ്ണ പു​​റ​​ത്ത്

പു​​രു​​ഷ ഡ​​ബി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ രോ​​ഹ​​ൻ ബൊ​​പ്പ​​ണ്ണ-​​ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ മാ​​ത്യു എ​​ബ്ഡെ​​ൻ സ​​ഖ്യം സെ​​മി​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ഇ​​റ്റ​​ലി​​യു​​ടെ സി​​മോ​​ണെ ബൊ​​ലെ​​ല്ലി-​​ആ​​ൻ​​ഡ്രി​​യ വാ​​വ​​സോ​​റി സ​​ഖ്യ​​മാ​​ണ് ബൊ​​പ്പ​​ണ്ണ-​​എ​​ബ്ഡെ​​ൻ കൂ​​ട്ടു​​കെ​​ട്ടി​​നെ തോ​​ൽ​​പ്പി​​ച്ച​​ത്. സ്കോ​​ർ: 5-7, 6-2, 2-6.