സാത്വിക് - ചിരാഗ് പുറത്ത്
Wednesday, May 29, 2024 12:26 AM IST
സിംഗപ്പുർ: ഇന്ത്യയുടെ സൂപ്പര്‍ സഖ്യമായ സാത്വിക്സായ് രാജ് - ചിരാഗ് ഷെട്ടി സിംഗപ്പുര്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് ആദ്യ റൗണ്ടില്‍ പുറത്ത്.
ലോക ഒന്നാം നമ്പറായ സാത്വിക് - ചിരാഗ് സഖ്യത്തെ ഡെന്മാര്ക്കിന്റെ ഡാനിയേല്‍ ലന്ഡ്ഗാര്ഡ് - മാഡ്സ് വെസ്റ്റര്‍ഗാര്‍ഡ് കൂട്ടുകെട്ടാണ് തകര്‍ത്തത്. 35-ാം റാങ്കുകാരായ ഡാനിഷ് സഖ്യം 22-20, 21-18ന് വെന്നിക്കൊടി പാറിച്ചു.