വിന്‍ഡീസിന് ജയം, പരന്പര
Tuesday, May 28, 2024 12:36 AM IST
ജമൈക്ക: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ മൂന്നാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് എട്ട് വിക്കറ്റ് ജയം. ഇതോടെ മൂന്ന് മത്സര പരന്പര വെസ്റ്റ് ഇന്‍ഡീസ് തൂത്തുവാരി.
കിംഗ്സ്റ്റണിലെ സബീന പാര്‍ക്കില്‍ നടന്ന മൂന്നാം മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ചെറിയ സ്കോര്‍ പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 13.5 ഓവറില്‍ കളി അവസാനിപ്പിച്ചു. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ബ്രാന്‍ഡന്‍ കിംഗും (28 പന്തില്‍ 44) ജോണ്സണ് ചാള്‍സും (26 പന്തില്‍ 69) മികച്ച തുടക്കമാണ് വിൻഡീസിനു നൽകിയത്.