സൂര്യകുമാർ റിട്ടേൺസ്
Friday, April 5, 2024 1:39 AM IST
മുംബൈ: ട്വന്റി-20 ക്രിക്കറ്റിൽ ലോക ഒന്നാം നന്പർ ബാറ്ററായ സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം ചേരുന്നു. ഐപിഎൽ 2024 സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട മുംബൈക്ക് ആശ്വാസമാകുന്നതാണ് സൂര്യയുടെ തിരിച്ചുവരവ്.
സൂര്യകുമാർ ഞായറാഴ്ച ഡൽഹിക്കെതിരായ മത്സരത്തിൽ കളിക്കാൻ സാധ്യതയുണ്ട്. കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് സീസണിൽനിന്ന് ഇതുവരെ വിട്ടുനിൽക്കുകയായിരുന്നു സൂര്യകുമാർ. വെടിക്കെട്ട് ബാറ്ററായ സൂര്യയുടെ തിരിച്ചുവരവ് മുംബൈയുടെ ശനിദശ അവസാനിപ്പിക്കുമെന്നാണ് ആരാധക പ്രതീക്ഷ.
2023 ഡിസംബറിൽ ദക്ഷിഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി-20യിലാണ് സൂര്യകുമാറിന് പരിക്കേറ്റത്. ശസ്ത്രക്രിയയ്ക്കു വിധേയനായ സൂര്യകുമാർ വിശ്രമത്തിനുശേഷം ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലായിരുന്നു.