ഗുജറാത്തിന് തിരിച്ചടി, ഷമി ഇല്ല
Thursday, February 22, 2024 10:55 PM IST
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റ് 2024 സീസണിൽ പേസ് ബൗളർ മുഹമ്മദ് ഷമി കളിക്കില്ല.
ഇടതു കണങ്കാലിനുണ്ടായ പരിക്കിനെത്തുടർന്ന് ഷമി ശസ്ത്രക്രിയയ്ക്കു വിധേയനാകും. അതോടെ ഈ സീസണ് നഷ്ടമാകും. ഗുജറാത്ത് ടൈറ്റൻസിന്റെ പേസ് ആക്രമണം നയിക്കുന്ന ഷമിയുടെ അഭാവം ടീമിന് വലിയ തിരിച്ചടിയാണ്.
ഇംഗ്ലണ്ടിനെതിരേ നടക്കുന്ന പരന്പരയിലും ഷമി ഉൾപ്പെട്ടിട്ടില്ല. 2023 ഏകദിന ലോകകപ്പ് ഫൈനലാണ് ഷമി ഇന്ത്യക്കായി അവസാനം കളിച്ച മത്സരം. ലോകകപ്പിൽ ഷമി 24 വിക്കറ്റ് വീഴ്ത്തിയിരുന്നു.
2022ലാണ് ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ മത്സരങ്ങളുടെ ഭാഗമാകുന്നത്. 6.25 കോടിക്ക് അവർ ഷമിയെ സ്വന്തമാക്കി. ആദ്യ സീസണിൽതന്നെ കപ്പുയർത്തിയ ഗുജറാത്തിനായി 2022 സീസണിൽ 20 വിക്കറ്റും 2023ൽ 18.69 ശരാശരിയിൽ 28 വിക്കറ്റും ഷമി നേടിയിരിന്നു.