ആൽവസിനു ജയിൽശിക്ഷ
Thursday, February 22, 2024 10:55 PM IST
ബാഴ്സലോണ: ബ്രസീൽ ഫുട്ബോളർ ഡാനി ആൽവസിന് നാലരവർഷം തടവ്. 2022 ഡിസംബർ 31ന് ബാഴ്സലോണ നൈറ്റ് ക്ലബ്ബിൽവച്ച് ഒരു സ്ത്രീക്കെതിരേ ലൈംഗികാതിക്രമം കാണിച്ച കുറ്റത്തിനാണ് ശിക്ഷ.
1.50 ലക്ഷം യൂറോ (1.34 കോടി രൂപ) ഇരയ്ക്കു നൽകാനും കാറ്റലോണിയൻ പരമോന്നത കോടതി വിധിച്ചു.