രാ​​ജ്കോ​​ട്ട്: ടെ​​സ്റ്റ് ക്രി​​ക്ക​​റ്റിൽ 500 വി​​ക്ക​​റ്റ് നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​തി​​നു പി​​ന്നാ​​ലെ ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ നി​​ന്ന് ഇ​​ന്ത്യ​​ൻ സ്പി​​ന്ന​​ർ ആ​​ർ.​​ അ​​ശ്വി​​ൻ പി​ന്മാ​​റി.

ആ​രോ​ഗ്യ​പ​ര​മാ​യ പ്ര​ശ്ന​ത്തെ​ത്തു​ട​ർ​ന്ന് അ​ശ്വി​ന്‍റെ അ​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തോ​ടെ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ അ​ശ്വി​ൻ രാ​ജ്കോ​ട്ടി​ൽനി​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. രാ​​ത്രി 11 മ​​ണി​​ക്കാ​​ണ് ബി​​സി​​സി​​ഐ അ​​ശ്വി​​ൻ ടീ​​മി​​ൽ​​നി​​ന്ന് പിന്മാ​​റി​​യ കാ​​ര്യം അ​​റി​​യി​​ച്ച​​ത്. ഇ​ന്ത്യ x ഇം​ഗ്ല​ണ്ട് മൂ​ന്നാം ടെ​സ്റ്റി​ന്‍റെ ര​ണ്ടാം​ദി​നം രാ​ത്രി​യി​ലാ​യി​രു​ന്നു അ​ശ്വി​ന്‍റെ പി​ന്മാ​റ്റം.

കു​​ടും​​ബ​​ത്തി​​ലു​​ണ്ടാ​​യ മെ​​ഡി​​ക്ക​​ൽ അ​​ത്യാ​​ഹി​​ത​​ത്തെ​​ത്തു​​ട​​ർ​​ന്ന് അ​​ശ്വി​​ൻ മ​​ത്സ​​ര​​ത്തി​​ൽനി​​ന്ന് പി​ന്മാ​​റി​​യ​​താ​​യും അ​​ദ്ദേ​​ഹ​​ത്തി​​ന് എ​​ല്ലാ പി​​ന്തു​​ണ​​യും അ​​റി​​യി​​ക്കു​​ന്ന​​താ​​യും ബി​​സി​​സി​​ഐ പ്ര​​സ്താ​​വ​​ന​​യി​​ൽ അ​​റി​​യി​​ച്ചു. “അ​​ശ്വി​​നും കു​​ടും​​ബ​​ത്തി​​നും എ​​ല്ലാ പി​​ന്തു​​ണ​​യും അ​​റി​​യി​​ക്കു​​ന്നു. താ​​ര​​ങ്ങ​​ളു​​ടെ​​യും അ​​വ​​രു​​ടെ പ്രി​​യ​​പ്പെ​​ട്ട​​വ​​രു​​ടെ​​യും ആ​​രോ​​ഗ്യം വ​​ള​​രെ പ്ര​​ധാ​​ന​​പ്പെ​​ട്ട​​താ​​ണ്. ഈ ​​പ്ര​​തി​​സ​​ന്ധി​​ക്കാ​​ല​​ത്ത് അ​​ശ്വി​​ന്‍റെ​​യും കു​​ടും​​ബ​​ത്തി​​ന്‍റെയും സ്വ​​കാ​​ര്യ​​ത​​യെ ബി​​സി​​സി​​ഐ മാ​​നി​​ക്കു​​ന്നു.

അ​​ശ്വി​​ന് എ​​ല്ലാ​​വി​​ധ സ​​ഹാ​​യ​​ങ്ങ​​ളും ഒ​​രു​​ക്കാ​​ൻ ബോ​​ർ​​ഡ് സ​​ജ്ജ​​മാ​​ണ്. അ​​ശ്വി​​ന്‍റെ സാ​​ഹ​​ച​​ര്യം ആ​​രാ​​ധ​​ക​​രും മാ​​ധ്യ​​മ​​ങ്ങ​​ളും മ​​ന​​സി​​ലാ​​ക്കും എ​​ന്ന് ക​​രു​​തു​​ന്നു”- അ​​ശ്വി​​ൻ രാ​​ജ്കോ​​ട്ട് ടെ​​സ്റ്റി​​ലെ അ​​വ​​ശേ​​ഷി​​ക്കു​​ന്ന ദി​​ന​​ങ്ങ​​ൾ ക​​ളി​​ക്കി​​ല്ല എ​​ന്ന് അ​​റി​​യി​​ച്ചു​​കൊ​​ണ്ടു​​ള്ള ബി​​സി​​സി​​ഐ​​ അറിയിച്ചു.

ക​​ളി​​ക്കാ​​ൻ പ​​ത്തു​​പേ​​ർ

അ​​ശ്വി​​ൻ പി​​ന്മാ​​റി​​യ​​തോ​​ടെ രാ​​ജ്കോ​​ട്ട് ടെ​​സ്റ്റി​​ൽ ടീം ​​ഇ​​ന്ത്യ പ​​ത്തു​​പേ​​രാ​​യി ചു​​രു​​ങ്ങി. ഫീ​​ൽ​​ഡ് ചെ​​യ്യാ​​ൻ പ​​തി​​നൊ​​ന്ന് പേ​​രു​​ണ്ടാ​​കും. ദേ​​വ​​ദ​​ത്ത് പ​​ടി​​ക്ക​​ലാ​​ണ് പ​​ക​​ര​​ക്കാ​​നാ​​യി ഫീ​​ൽ​​ഡി​​ൽ എ​​ത്തു​​ക.
നി​​യ​​മം ഇ​​പ്ര​​കാ​​രം

ഏ​​തെ​​ങ്കി​​ലും ക​​ളി​​ക്കാ​​ര​​ന് ക​​ളി​​ക്കാ​​നാ​​വ​​ത്ത വി​​ധ​​ത്തി​​ലു​​ള്ള പ​​രി​​ക്കോ കോ​​വി​​ഡ് ബാ​​ധ​​യോ സം​​ഭ​​വി​​ച്ചാ​​ൽ മാ​​ത്ര​​മേ സ​​ബ്സ്റ്റി​​റ്റ്യൂ​​ട്ടിന് അ​​നു​​വ​​ദി​​ക്കൂ എ​​ന്നാ​​ണ് ഐ​​സി​​സി ച​​ട്ടം. പ​​രി​​ക്കു​​ക​​ളി​​ല്ലാ​​തെതന്നെ ക​​ളി​​ക്കാ​​ര​​ൻ പിന്മാ​​റു​​ന്ന​​തി​​നാ​​ൽ ഇ​​ന്ത്യ​​ക്ക് പ​​ക​​ര​​ക്കാ​​ര​​നി​​ല്ലാ​​തെ ക​​ളി​​ക്കേ​​ണ്ടിവ​​രും. കാ​​ര​​ണം, സ​​ബ്സ്റ്റി​​റ്റ്യൂ​​ഷ​​ൻ നി​​യ​​മ പ്ര​​കാ​​രം ഒ​​രാ​​ൾ പ​​രി​​ക്കി​​നെ തു​​ട​​ർ​​ന്ന​​ല്ലാ​​തെ പാ​​തി​​വ​​ഴി​​യി​​ൽ ടീം ​​വി​​ട്ടാ​​ൽ പ​​ക​​ര​​ക്കാ​​ര​​നെ പ​​രി​​ഗ​​ണി​​ക്കാ​​നാ​​വി​​ല്ല. ഫീ​​ൽ​​ഡിം​​ഗി​​ന് മാ​​ത്ര​​മാ​​ണ് പ​​ക​​രം ആ​​ളെ ഇ​​റ​​ക്കാ​​നാ​​വു​​ക. പ​​ക​​ര​​ക്കാ​​ര​​നാ​​യി ഇ​​റ​​ങ്ങു​​ന്ന​​യാ​​ൾ​​ക്ക് ബാ​​റ്റ് ചെ​​യ്യാ​​നോ പ​​ന്തെ​​റി​​യാ​​നോ സാ​​ധി​​ക്കി​​ല്ല. എ​​തി​​ർ ടീ​​മി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍റെ അ​​നു​​മ​​തി​​യോ​​ടെ​​യേ ടീ​​മി​​ന് പ​​ക​​ര​​ക്കാ​​ര​​നെ ഇ​​റ​​ക്കാ​​നാ​​കൂ. ഇ​​ങ്ങ​​നെ​​യാ​​ണ് ഇം​​ഗ്ല​​ണ്ട് ക്യാ​​പ്റ്റ​​ൻ ബെ​​ൻ സ്റ്റോ​​ക്സി​​ന്‍റെ അ​​നു​​മ​​തി​​യോ​​ടെ ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ൽ പ​​ക​​രമി​​റ​​ങ്ങി​​യ​​ത്.


എം​​സി​​സി നി​​യ​​മ​​ത്തി​​ലെ 24.1ൽ ​​പ​​റ​​യു​​ന്ന​​ത​​നു​​സ​​രി​​ച്ച് ‘ഒ​​രു ക​​ളി​​ക്കാ​​ര​​ന് പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യോ അ​​ത്യാ​​വ​​ശ്യ​​മാ​​യി മ​​ത്സ​​ര​​ത്തി​​നി​​ട​​യി​​ൽ നി​​ന്ന് വി​​ട്ടു​​നി​​ൽ​​ക്കേ​​ണ്ടി​​യോ വ​​രു​​ന്പോ​​ഴാ​​ണ് അ​​ന്പ​​യ​​ർ​​ക്ക് സ​​ബ്സ്റ്റി​​റ്റ്യൂ​​ഷ​​ൻ ക​​ളി​​ക്കാ​​ര​​നെ പ​​രി​​ഗ​​ണി​​ക്കാ​​ൻ സാ​​ധി​​ക്കു​​ക.

അ​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സ​​ബ്സ്റ്റി​​റ്റ്യൂ​​ഷ​​നെ അ​​നു​​വ​​ദി​​ക്കു​​ന്ന​​ത​​ല്ല. സ​​ബ്സ്റ്റി​​റ്റ്യൂ​​ഷ​​നാ​​യി ഇ​​റ​​ങ്ങു​​ന്ന താ​​ര​​ത്തി​​ന് നാ​​യ​​ക​​നാ​​വാ​​നോ ബാ​​റ്റ് ചെ​​യ്യാ​​നോ പ​​ന്തെ​​റി​​യാ​​നോ സാ​​ധി​​ക്കി​​ല്ല.’ എ​​ന്നാ​​ൽ അ​​ന്പ​​യ​​റു​​ടെ അ​​നു​​മ​​തി​​യോ​​ടെ വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​കാം.

സ്പി​​ന്ന​​റാ​​ക്കി​​യ​​ത് അ​​മ്മ

അ​​ശ്വി​​നോ​​ട് സ്പി​​ൻ ബൗ​​ൾ ചെ​​യ്യാ​​ൻ പ​​റ​​ഞ്ഞ​​ത് അ​​മ്മ ചി​​ത്ര​​യാണെന്നു വെ​​ളി​​പ്പെ​​ടു​​ത്തി താ​​ര​​ത്തി​​ന്‍റെ പി​​താ​​വ് ര​​വി​​ച​​ന്ദ്ര​​ൻ. ഈ ​​നീ​​ക്ക​​മാ​​ണ് അ​​ശ്വി​​ന്‍റെ ക​​രി​​യ​​റി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ടേ​​ണിം​​ഗ് പോ​​യി​​ന്‍റായതെന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. മീ​​ഡി​​യം പേ​​സ​​റാ​​യാ​​ണ് അ​​ശ്വി​​ൻ തു​​ട​​ങ്ങി​​യ​​ത്. ഇ​​തു​​മൂ​​ലം അ​​വ​​ന് ശ്വാ​​സം​​മു​​ട്ട​​ലും മു​​ട്ടി​​നു പ്ര​​ശ്ന​​ങ്ങ​​ളു​​മു​​ണ്ടാ​​യി. പേ​​സ​​റാ​​യു​​ള്ള ഓ​​ട്ടം വ​​ലി​​യ വെ​​ല്ലു​​വി​​ളി​​യാ​​യി​​രു​​ന്നു.

ഒ​​രി​​ക്ക​​ൽ അ​​മ്മ അ​​ശ്വി​​നോ​​ട് പ​​റ​​ഞ്ഞു “നീ ​​എ​​ന്തി​​നാ​​ണ് കൂ​​ടു​​ത​​ൽ ഓ​​ടു​​ന്ന​​ത്. കു​​റ​​ച്ച് ചു​​വ​​ടു മാ​​ത്രം വ​​ച്ച് സ​​പി​​ൻ ബൗ​​ൾ ചെ​​യ്യൂ”. ഇ​​തോ​​ടെ​​യാ​​ണ് അ​​ശ്വി​​ൻ പേ​​സ് വി​​ട്ട് സ്പി​​ന്നി​​ൽ ശ്ര​​ദ്ധി​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​ത്.

രാ​​ജ്കോ​​ട്ട് ടെ​​സ്റ്റി​​ന്‍റെ ര​​ണ്ടാം ദി​​വ​​സം ഇം​​ഗ്ല​​ണ്ട് ഓ​​പ്പ​​ണ​​ർ സാ​​ക് ക്രൗ​​ളി​​യു​​ടെ വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​ക്കൊ​​ണ്ട് അ​​ശ്വി​​ൻ 500 വി​​ക്ക​​റ്റ് തി​​ക​​ച്ചത്. ഈ ​​നേ​​ട്ടം അ​​ച്ഛ​​നു സ​​മ​​ർ​​പ്പി​​ക്കു​​ന്നു​​വെ​​ന്നാ​​ണ് അ​​ശ്വി​​ൻ പ​​റ​​ഞ്ഞ​​ത്.