ദക്ഷിണാഫ്രിക്കൻ മുന്നേറ്റം
Thursday, February 15, 2024 12:07 AM IST
ഹാമിൽട്ടണ്: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡിനെ 211 റണ്‍സിന് എറിഞ്ഞിട്ട് ദക്ഷിണാഫ്രിക്ക. ഓപ്പണർ ടോം ലാഥം (40), കെയ്ൻ വില്ലംസണ്‍ (43) എന്നിവർ മാത്രമാണ് കിവീസ് നിരയിൽ ചെറുത്തു നിന്നത്.
ആറിന് 220 റണ്‍സ് എന്ന നിലയിൽ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 22 റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച നാല് വിക്കറ്റുകൾ നഷ്ടമായിരുന്നു.