കേരളം ക്വാർട്ടറിൽ
Thursday, February 8, 2024 2:29 AM IST
ഭുവനേശ്വർ: 73-ാമത് ദേശീയ ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരള വനിതകൾ ക്വാർട്ടറിൽ.
ലീഗ് റൗണ്ട് ഒരുദിവസംകൂടി ശേഷിക്കേ കർണാടകയ്ക്കെതിരേ 68-45ന്റെ ജയം നേടിയാണ് കേരളം ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചത്. കേരള പുരുഷ ടീം പ്രീക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്. പുരുഷ ടീം 63-72ന് പഞ്ചാബിനോട് പരാജയപ്പെട്ടു.
കർണാടകയ്ക്കെതിരേ കേരളത്തിനായി കെ.എ. അഭിരാമി 24ഉം പി.എ. അൽക്ക 16ഉം പോയിന്റ് സ്വന്തമാക്കി. വനിതാ വിഭാഗത്തിൽ തമിഴ്നാട്, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് ടീമുകളും ക്വാർട്ടറിൽ പ്രവേശിച്ചു.