മുംബൈ സിറ്റിക്കു തോൽവി
Monday, February 5, 2024 1:03 AM IST
മുംബൈ: ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റി എഫ്സിക്കു തോൽവി. രണ്ടു ഗോളിനു പിന്നിൽനിന്ന ജംഷഡ്പുർ എഫ്സി ജെർമി മൻസോറോയുടെ ഇരട്ട ഗോളിൽ രണ്ടിനെതിരേ മൂന്നു ഗോളിന് മുംബൈയെ പരാജയപ്പെടുത്തി.
ഹൊസെ അരോയോ (14’), ആൽബർട്ടോ നോഗ്രസ് (32’) എന്നിവരിലൂടെ മുംബൈ മുന്നിലെത്തി. 55-ാം മിനിറ്റിൽ ഇമ്രാൻ ഖാൻ ഒരു ഗോൾ മടക്കി. നാലു മിനിറ്റ് കഴിഞ്ഞ് മൻസോറോ ജംഷഡ്പുരിനു സമനില നല്കി. 87-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മൻസോറോ ജംഷഡ്പുരിന്റെ വിജയഗോൾ നേടി. 22 പോയിന്റുമായി മുംബൈ സിറ്റി നാലാം സ്ഥാനത്താണ്.