അ​​ബി​​ജാ​​ൻ: ആ​​ഫ്രി​​ക്ക ക​​പ്പ് ഓ​​ഫ് നേ​​ഷ​​ൻ​​സ് ഫു​​ട്ബോ​​ളി​​ൽ നൈ​​ജീ​​രി​​യ​​യും ഡൊ​​മി​​നി​​ക്ക് റി​​പ്പ​​ബ്ലി​​ക്ക് ഓ​​ഫ് കോം​​ഗോ​​യും സെ​​മി​​യി​​ൽ.

ര​​ണ്ട് ത​​വ​​ണ ആ​​ഫ്രി​​ക്ക​​ൻ ഫു​ട്ബോ​ൾ രാ​​ജാ​​ക്ക​ന്മാ​​രാ​​യ കോം​​ഗോ ക്വാ​​ർ​​ട്ട​​റി​​ൽ 3-1ന് ​​ഗ്വി​​നി​​യ​​യെ തോ​​ൽ​​പ്പി​​ച്ചു. 20-ാം മി​​നി​​റ്റി​​ൽ പെ​​നാ​​ൽ​​റ്റി ഗോ​​ളി​​ലൂ​​ടെ പി​​ന്നി​​ലാ​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു കോം​​ഗോ​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വ് ജ​​യം.


ക്വാ​​ർ​​ട്ട​​റി​​ൽ അം​​ഗോ​​ള​​യെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​നു കീ​​ഴ​​ട​​ക്കി​​യാ​​ണ് നൈ​​ജീ​​രി​​യ​​യു​​ടെ സെ​​മി പ്ര​​വേ​​ശം. മൂ​​ന്ന് ത​​വ​​ണ ആ​​ഫ്രി​​ക്ക​​ൻ ക​​പ്പ് സ്വ​​ന്ത​​മാ​​ക്കി​​യ ടീ​​മാ​​ണ് നൈ​​ജീ​​രി​​യ. 41-ാം മി​​നി​​റ്റി​​ൽ ലു​​ക്ക്മാ​​നാ​​യി​​രു​​ന്നു നൈ​​ജീ​​രി​​യ​​യു​​ടെ ജ​​യം ഉ​​റ​​പ്പി​​ച്ച ഗോ​​ൾ നേ​​ടി​​യ​​ത്.