ബൊപ്പണ്ണ സഖ്യം ക്വാർട്ടറിൽ
Tuesday, January 23, 2024 12:45 AM IST
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഓസ്ട്രേലിയയുടെ മാത്യു എബ്ഡൻ സഖ്യം ക്വാർട്ടറിൽ. നെതർലൻഡ്സിന്റെ വെസ്ലി കൂൾഹോഫ്-ക്രൊയേഷ്യയുടെ നിക്കോള മെക്റ്റിക് കൂട്ടുകെട്ടിനെ ബൊപ്പണ്ണ സഖ്യം പ്രീക്വാർട്ടറിൽ കീഴടക്കി, 7-6 (10-8), 7-6 (7-4).