ബ്ലൂം​​ഫോ​​ണ്ടെ​​യ്ൻ (ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക): ഐ​​സി​​സി അ​​ണ്ട​​ർ 19 പു​​രു​​ഷ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ലെ ആ​​ദ്യ​​ജ​​യം അ​​യ​​ർ​​ല​​ൻ​​ഡി​​ന്. ഗ്രൂ​​പ്പ് എ​​യി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ അ​​യ​​ർ​​ല​​ൻ​​ഡ് ഏ​​ഴ് വി​​ക്ക​​റ്റി​​ന് യു​​എ​​സ്എ​​യെ ത​​ക​​ർ​​ത്തു.

എ​​ട്ട് ഓ​​വ​​റി​​ൽ 21 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ അ​​യ​​ർ​​ല​​ൻ​​ഡി​​ന്‍റെ ഒ​​ലി​​വ​​ർ റി​​ലെ​​യാ​​ണ് പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച്. സ്കോ​​ർ: യു​​എ​​സ്എ 105 (40.2). അ​​യ​​ർ​​ല​​ൻ​​ഡ് 109/3 (22.5).


ഇ​​ന്ത്യ x ബം​​ഗ്ലാ​​ദേ​​ശ്

നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ ഇ​​ന്ത്യ ഇ​​ന്ന് അ​​യ​​ൽ​​ക്കാ​​രാ​​യ ബം​​ഗ്ലാ​​ദേ​​ശി​​നെ നേ​​രി​​ടും. ഇ​​ന്ത്യ​​ൻ സ​​മ​​യം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30നാ​​ണ് മ​​ത്സ​​രം. ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​ന്മാ​​രാ​​ണ് ബം​​ഗ്ലാ​​ദേ​​ശ്. ഏ​​ഷ്യ ക​​പ്പ് സെ​​മി​​യി​​ൽ ബം​​ഗ്ലാ​​ദേ​​ശി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​ന്‍റെ ക്ഷീ​​ണ​​വും ഇ​​ന്ത്യ​​ക്ക് തീ​​ർ​​ക്കേ​​ണ്ട​​തു​​ണ്ട്.