മാക്സ് വെർസ്തപ്പൻ
Saturday, December 30, 2023 12:22 AM IST
ഫോർമുല വണ്‍ കാറോട്ടത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ജയം എന്ന റിക്കാർഡ് റെഡ്ബുള്ളിന്റെ ബെൽജിയം-ഡച്ച് ഡ്രൈവറായ മാക്സ് വെർസ്തപ്പൻ സ്വന്തമാക്കി.
2023 സീസണിലെ 22 മത്സരങ്ങളിൽ 19 എണ്ണത്തിലും ജയിച്ചായിരുന്നു വെർസ്തപ്പന്റെ ചരിത്ര നേട്ടം. എഫ്വണ്ണിൽ തുടർച്ചയായ മൂന്നാം കിരീടം വെർസ്തപ്പൻ സ്വന്തമാക്കുന്നതിനും 2023 സാക്ഷ്യംവഹിച്ചു.