2024 കോപ്പ അമേരിക്ക ഫിക്സ്ചർ പ്രഖ്യാപിച്ചു
Friday, December 8, 2023 10:43 PM IST
ലൂക് (പരാഗ്വെ): കോപ്പ അമേരിക്ക 2024 ഫുട്ബോൾ ടൂർണമെന്റിന്റെ മത്സരക്രമമായി. സൗത്ത് അമേരിക്കൻ ഫുട്ബോളും കോണ്‍ഫെഡറേഷൻ ഓഫ് നോർത്ത്, സെൻട്രൽ അമേരിക്ക ആൻഡ് കരീബിയൻ അസോസിയേഷൻ ഫുട്ബോളും (കോണ്‍കാകഫ്) സംയുക്തമായി നടത്തുന്ന കോപ്പ അമേരിക്ക 2024ന് യുഎസ്എ ആണ് വേദിയൊരുക്കുന്നത്.
ജൂണ്‍ 20ന് ആരംഭിച്ച് ജൂലൈ 14ന് അവസാനിക്കുന്ന വിധത്തിലാണ് മത്സരങ്ങൾ. യുഎസിലെ 14 നഗരങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ 14 ടീമുകളാണ് പങ്കെടുക്കുന്നത്.
ദക്ഷിണ അമേരിക്കയിലെ പത്ത് ടീമുകളെ കൂടാതെ കോണ്‍ഫെഡറേഷൻ ഓഫ് നോർത്ത്, സെൻട്രൽ അമേരിക്ക ആൻഡ് കരീബിയൻ അസോസിയേഷൻ ഫുട്ബോളിലെ ആറു ടീമുകളും പോരാട്ടത്തിനിറങ്ങും. ടൂർണമെന്റിനുള്ള രണ്ടു ടീമുകളെ പ്ലേ ഓഫിലൂടെ നിർണയിക്കും.
നിലവിലെ ചാന്പ്യന്മാരായ അർജന്റീന ഗ്രൂപ്പ് എയിലാണ്. അർജന്റീനയും കോണ്കാകഫിലെ പ്ലേ ഓഫ് വിജയികളുമായുള്ള പോരാട്ടത്തോടെയാണ് ടൂർണമെന്റിനു തുടക്കമാകുന്നത്. കാനഡ x ട്രിനിഡാഡ് ആൻഡ് ടുബാഗോ പ്ലേ ഓഫ് ജേതാക്കളാണ് ഉദ്ഘാടന മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ.
ഗ്രൂപ്പ് ഡിയിലുള്ള ബ്രസീലിന്റെ ആദ്യ മത്സരത്തിലെ എതിരാളി ആരാണെന്ന ചിത്രവും വ്യക്തമായിട്ടില്ല. കോസ്റ്റാറിക്ക x ഹോണ്ടുറാസ് പ്ലേ ഓഫ് ജേതാക്കളാണ് ബ്രസീലിന്റെ ആദ്യ മത്സരത്തിലെ എതിരാളികൽ.
2024 മാർച്ച് 23 നാണ് പ്ലേ ഓഫ് മത്സരങ്ങൾ അരങ്ങേറുക.
ഗ്രൂപ്പ് എ
അർജന്റീന
പെറു
ചിലി
കാനഡ/ട്രിനിഡാഡ്
ഗ്രൂപ്പ് ബി
മെക്സിക്കോ
ഇക്വഡോർ
വെനസ്വേല
ജമൈക്ക
ഗ്രൂപ്പ് സി
യുഎസ്എ
ഉറുഗ്വെ
പാനമ
ബൊളിവിയ
ഗ്രൂപ്പ് ഡി
ബ്രസീൽ
കൊളംബിയ
പരാഗ്വെ
കോസ്റ്റാറിക്ക/ഹോണ്ടുറാസ്