ക്ലബ് ലോക വോളിബോൾ ചാന്പ്യൻഷിപ്പിൽ ആദ്യ ജയം സണ്ബേഡ്സിന്
Thursday, December 7, 2023 1:00 AM IST
ബംഗളൂരു: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ലോക ക്ലബ് വോളിബോൾ ചാന്പ്യൻഷിപ്പിലെ ഉദ്ഘാടന മത്സരത്തിൽ ജാപ്പനീസ് ക്ലബ്ബായ സണ്ടോറി സണ്ബേഡ്സിന് ഏകപക്ഷീയ ജയം.
19-ാം ലോക ക്ലബ് ചാന്പ്യൻഷിപ്പിലെ ഉദ്ഘാടന മത്സരത്തിൽ സണ്ബേഡ്സ് തുർക്കിയിൽനിന്നുള്ള ഹൽക്ബാങ്ക് സ്പോർ കുളൂബുവിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി. സ്കോർ: 25-23, 25-23, 25-16.
ഇന്നലെ നടന്ന പൂൾ എയിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ പ്രതിനിധികളായ അഹമ്മദാബാദ് ഡിഫെൻഡേഴ്സ് ബ്രസീലിൽനിന്നുള്ള ഇതാംബേ മിനാസിനെതിരേ പൊരുതി കീഴടങ്ങി. സ്കോർ: 25-22, 25-23, 25-19.