മും​​​ബൈ: അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഇ​​​ന്ത്യ-​​​ഓ​​​സ്‌​​​ട്രേ​​​ലി​​​യ ഐ​​​സി​​​സി ലോ​​​ക​​​ക​​​പ്പ് ഫൈ​​​ന​​​ലി​​​ല്‍ ഇം​​​ഗ്ല​​​ണ്ടി​​​ല്‍നി​​​ന്നു​​​ള്ള റി​​​ച്ചാ​​​ര്‍ഡ് ഇ​​​ല്ലിം​​​ഗ്‌​​വ​​​ര്‍ത്തും റി​​​ച്ചാ​​​ര്‍ഡ് കെ​​​റ്റി​​​ല്‍ബ​​​റോ​​​യും ഓ​​​ണ്‍ഫീ​​​ല്‍ഡ് അ​​​മ്പ​​​യ​​​ര്‍മാ​​​രാ​​​കും.

കെ​​​റ്റി​​​ല്‍ബ​​​റോ ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണു ലോ​​​ക​​​ക​​​പ്പ് ഫൈ​​​ന​​​ല്‍ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​ത്. 2015ലെ ​​​ഫൈ​​​ന​​​ലി​​​ലാ​​​ണ് ഇ​​​തി​​​നു​​​മു​​​മ്പ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. അ​​​ന്ന് ഒ​​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന​​ത് കു​​​മാ​​​ര്‍ ധ​​​ര്‍മ​​​സേ​​​ന​​​യാ​​​യി​​​രു​​​ന്നു.

മാ​​​ച്ച് ഒ​​​ഫീ​​​ഷ്യ​​​ല്‍ എ​​​ന്ന നി​​​ല​​​യി​​​ല്‍ ആ​​​ദ്യ​​​ത്തേ​​​താ​​​ണെ​​​ങ്കി​​​ലും ഇ​​​ല്ലിം​​​ഗ്‌​​വ​​​ര്‍ത്തി​​​ന്‍റെ ര​​​ണ്ടാം ലോ​​​ക​​​ക​​​പ്പ് ഫൈ​​​ന​​​ലാ​​​ണി​​ത്. 1992 ലോ​​​ക​​​ക​​​പ്പ് ഫൈ​​​ന​​​ലി​​​ല്‍ ക​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്. 2009 ന​​​വം​​​ബ​​​റി​​​ലാ​​​ണ് ഇ​​​രു​​​വ​​​രും ഐ​​​സി​​​സി ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ പ​​​ട്ടി​​​ക​​​യി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ന്ന​​​ത്. സെ​​​മി ഫൈ​​​ന​​​ലിലും ഇ​​​രു​​​വ​​​രു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ-​​​ന്യൂ​​​സി​​​ല​​​ന്‍ഡ് സെ​​​മി​​​യി​​​ല്‍ ഇ​​​ല്ലിം​​​ഗ് വ​​​ര്‍ത്തും കെ​​​റ്റി​​​ല്‍ബ​​​റോ ഓ​​​സ്‌​​​ട്രേ​​​ലി​​​യ-​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക മ​​​ത്സ​​​ര​​​ത്തി​​​ലു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.


മി​​​ക​​​ച്ച അ​​​മ്പ​​​യ​​​ര്‍ക്ക് ഐ​​​സി​​​സി ന​​​ല്‍കു​​​ന്ന ഡേ​​​വി​​​ഡ് ഷെ​​​പ്പേ‍ഡ് ട്രോ​​​ഫി നേ​​​ടി​​​യി​​​ട്ടു​​​ള്ള​​​വ​​​രാ​​​ണ് ഇ​​​രു​​​വ​​​രും.

ജോ​​​യ​​​ല്‍ വി​​​ല്‍സ​​​ണ്‍ തേ​​​ര്‍ഡ് അ​​​മ്പ​​​യ​​​റും ക്രി​​​സ് ഗ​​​ഫാ​​​നെ ഫോ​​​ര്‍ത്ത് അ​​​മ്പ​​​യ​​​റും ആ​​​കും. ആ​​​ന്‍ഡി പൈ​​​ക്രോ​​​ഫ്റ്റാണ് മാ​​​ച്ച് റ​​​ഫ​​​റി​​​.