അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: 2023 ക്രി​​​ക്ക​​​റ്റ് ലോ​​​ക​​​ക​​​പ്പി​​​ൽ ജ​​​യ​​​ത്തോ​​​ടെ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക ലീ​​​ഗ് റൗ​​​ണ്ട് പൂ​​​ർ​​​ത്തി​​​യാ​​​ക്കി. അ​​​വ​​​സാ​​​ന റൗ​​​ണ്ട് മ​​​ത്സ​​​ര​​​ത്തി​​​ൽ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക അ​​​ഞ്ചു വി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്ക് അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നെ തോ​​​ൽ​​​പ്പി​​​ച്ചു. സ്കോ​​​ർ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ 50 ഓ​​​വ​​​റി​​​ൽ 244. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക 47.3 ഓ​​​വ​​​റി​​​ൽ 247/5.

ടോ​​​സ് നേ​​​ടി ബാ​​​റ്റ് ചെ​​​യ്ത അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന് 97 റ​​​ണ്‍സു​​​മാ​​​യി പു​​​റ​​​ത്താ​​​കാ​​​തെ​​​നി​​​ന്ന അ​​​സ്മ​​​ത്തു​​​ള്ള ഒ​​​മ​​​ർ​​​സാ​​​യി​​​യു​​​ടെ പോ​​​രാ​​​ട്ട​​​മാ​​​ണു ഭേ​​​ദ​​​പ്പെ​​​ട്ട സ്കോ​​​ർ സ​​​മ്മാ​​​നി​​​ച്ച​​​ത്. വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​പ്പെ​​​ടാ​​​തെ 41 എ​​​ന്ന നി​​​ല​​​യി​​​ൽ​​​നി​​​ന്ന് 116/6 എ​​​ന്ന നി​​​ല​​​യി​​​ലേ​​​ക്ക് പൊ​​​ടു​​​ന്ന​​​നെ അ​​​ഫ്ഗാ​​​ൻ വീ​​​ണു.

ഒ​​​രു​​​വ​​​ശ​​​ത്ത് വി​​​ക്ക​​​റ്റു​​​ക​​​ൾ കൊ​​​ഴി​​​യു​​​ന്പോ​​​ഴും അ​​​സ്മ​​​ത്തു​​​ള്ള പി​​​ടി​​​ച്ചു​​​നി​​​ന്നു. വാ​​​ല​​​റ്റ​​​ക്കാ​​​രെ കൂ​​​ട്ടു​​​പി​​​ടി​​​ച്ച് സ്കോ​​​ർ 200 ക​​​ട​​​ത്തി. നൂ​​​ർ അ​​​ഹ​​​മ്മ​​​ദ് (26), റ​​​ഷീ​​​ദ് ഖാ​​​ൻ (14) എ​​​ന്നി​​​വ​​​ർ പി​​​ന്തു​​​ണ ന​​​ൽ​​​കി. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്ക് വേ​​​ണ്ടി ജെ​​​റാ​​​ൾ​​​ഡ് കോറ്റ്‌സീ നാ​​​ലു വി​​​ക്ക​​​റ്റ് നേ​​​ടി.


മ​​​റു​​​പ​​​ടി ബാ​​​റ്റിം​​​ഗി​​​ൽ, അ​​​നാ​​​യാ​​​സ​​​ജ​​​യം മോ​​​ഹി​​​ച്ചെ​​​ത്തി​​​യ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക പ​​​ക്ഷേ, ക​​​രു​​​ത​​​ലോ​​​ടെ​​​യാ​​​ണ് ക​​​ളി​​​ച്ച​​​ത്. ക്വി​​​ന്‍റ​​​ണ്‍ ഡി ​​​കോ​​​ക്ക് (41)- ടെം​​​ബ ബ​​​വു​​​മ (23) സഖ്യം 64 റ​​​ണ്‍സി​​​ന്‍റെ ഓ​​​പ്പ​​​ണിം​​​ഗ് കൂ​​​ട്ടു​​​കെ​​​ട്ടു​​​ണ്ടാ​​​ക്കി. ഇ​​​രു​​​വ​​​രും പു​​​റ​​​ത്താ​​​യ​​​ശേ​​​ഷം റാ​​​സി വാ​​​ൻ​​​ഡെ​​​ർ ഡു​​​സ​​​ൻ (76 നോ​​​ട്ടൗ​​​ട്ട്), ആ​​​ൻ​​​ഡി​​​ൽ ഫെ​​​ലു​​​ക്‌വാ​​​യോ (39 നോ​​​ട്ടൗ​​​ട്ട്) എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യെ ജ​​​യ​​​ത്തി​​​ലെ​​​ത്തി​​​ച്ചു.