സ്കൂള്‍ ഗെയിംസ്: കേരളം സെമിയില്‍
Saturday, November 4, 2023 12:41 AM IST
ജമ്മു കാഷ്മീർ: ദേശീയ സ്കൂള്‍ ഗെയിംസ് അണ്ടര്‍ 19 ആണ്‍കുട്ടികളുടെ ഫുട്ബോളില്‍ കേരളം സെമി ഫൈനലില്‍.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തരാഖണ്ഡിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം സെമിയില്‍ പ്രവേശിച്ചത്. ഇരട്ട ഗോള്‍ നേടിയ അര്‍ഷല്‍ റഹ്മാനാണ് കേരളത്തിന്റെ വിജയ ശില്‍പ്പി. നിലമ്പുര്‍ പോത്തുകല്ല് സ്വദേശിയാണ് അര്‍ഷല്‍ റഹ്മാന്.