മിക്സഡ് ഡബിൾസ് സ്ക്വാഷിൽ തങ്കം
Thursday, October 5, 2023 11:38 PM IST
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് മിക്സഡ് ഡബിൾസ് സ്ക്വാഷിൽ ഇന്ത്യയുടെ ദീപിക പള്ളിക്കൽ-ഹരിന്ദർ പാൽ സന്ധു സഖ്യത്തിനു സ്വർണം.
ഫൈനലിൽ ഇന്ത്യ സഖ്യം മലേഷ്യൻ ടീമിനെ 2-0ന് തോൽപ്പിച്ചു. ഐഫ ബിന്റി അസ്മാൻ-മുഹമ്മദ് സയാഫിക് ബിൻ കമാൽ സഖ്യത്തെയാണ് ഇന്ത്യൻ കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്.
പുരുഷ സിംഗിൾസ് ഫൈനലിൽ സൗരവ് ഘോഷാൽ മലേഷ്യയുടെ എവിൻ യോവിനോട് 3-1ന് തോറ്റ് വെള്ളിയിൽ ഒതുങ്ങി.