ടീം ഇന്ത്യ തിരുവനന്തപുരത്ത്
Monday, October 2, 2023 1:18 AM IST
തിരുവനന്തപുരം: ലോകകപ്പ് സന്നാഹപോരാട്ടത്തിനായുള്ള ഇന്ത്യൻ സംഘം തിരുവനന്തപുരത്തെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് 3.55 നാണ് രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്. നാളെ നെതർലാൻഡുമായാണ് ഇന്ത്യയുടെ സന്നാഹമത്സരം. കാര്യവട്ടത്ത് ആദ്യ രണ്ട് സന്നാഹ മത്സരങ്ങളും മഴയിൽ ഒലിച്ചുപോയിരുന്നു.