സരീൻ സെമിയിൽ
Saturday, September 30, 2023 12:31 AM IST
ഹാങ്ഝൗ: ബോക്സിംഗിൽ മെഡലുറപ്പിച്ച് ഇന്ത്യ. വനിതകളുടെ 50 കിലോ വിഭാഗത്തിൽ നിഖാത് സരീനാണ് സെമിയിലെത്തിയത്.
ക്വാർട്ടറിൽ ജോർദാന്റെ ഹന്നാൻ നാസറിനെ നിഖാത് പരാജയപ്പെടുത്തി. വെറും 53 സെക്കൻഡിൽ മത്സരം അവസാനിച്ചു. ഇതോടെ പാരീസ് ഒളിന്പിക്സിനും ഇന്ത്യൻ താരം യോഗ്യത നേടി. സെമിയിൽ തായ്ലൻഡിന്റെ രക്സാത്തിനെയാണ് നിഖാത് നേരിടുക.