ബ്ലാസ്റ്റേഴ്സ് തോറ്റു
Saturday, February 11, 2023 11:19 PM IST
ബംഗളൂരു: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി എവേ പോരാട്ടത്തിൽ ബംഗളൂരു എഫ്സിയോട് 1-0നു തോറ്റു. ഫിജിയൻ സ്ട്രൈക്കർ റോയ് കൃഷ്ണയാണ് (32’) ബംഗളൂരുവിന്റെ ജയം കുറിച്ച ഗോൾ നേടിയത്.
ലീഗിൽ ബംഗളൂരുവിന്റെ തുടർച്ചയായ ഏഴാം ജയമാണ്. നിലവിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ് ബ്ലാസ്റ്റേഴ്സ്. ബംഗളൂരു അഞ്ചാം സ്ഥാനത്തേക്കുയർന്നു. 18ന് എടികെ മോഹൻ ബഗാനെതിരേ കോൽക്കത്തയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.