പന്തിന്റെ ആദ്യചിത്രം...
Friday, February 10, 2023 11:16 PM IST
മുംബൈ: കാർ അപകടത്തിൽപ്പെട്ട് ഗുരുതര പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റർ ഋഷഭ് പന്ത് നടക്കാൻ ആരംഭിച്ചതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
ഡിസംബർ 30നുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ഋഷഭ് പന്തിനെ വായൂമാർഗം മുംബൈയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയിരുന്നു. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററിന്റെ പരിക്കുകൾ പൂർണമായി ഭേദമാകാൻ ചുരുങ്ങിയത് ആറു മുതൽ ഒന്പത് മാസമെങ്കിലും വേണ്ടിവരുമെന്നാണു ഡോക്ടർമാരുടെ അഭിപ്രായം.