ആ​​ദ്യ ഹാ​​ട്രി​​ക് ബെ​​ർ​​ത്ത​​ലോ​​മി​​യ​​യ്ക്ക്
Friday, October 19, 2018 11:18 PM IST
ന്യൂ​​ഡ​​ൽ​​ഹി/​​ചെ​​ന്നൈ: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് (ഐ​​എ​​സ്എ​​ൽ) ഫു​​ട്ബോ​​ൾ 2018-19 സീ​​സ​​ണി​​ലെ ആ​​ദ്യ ഹാ​​ട്രി​​ക് നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡി​​ന്‍റെ ബെ​​ർ​​ത്ത​​ലോ​​മി​​യോ ഒ​​ഗ്ബെ​​ചെ​​യ്ക്ക്. ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി​​ക്കെ​​തി​​രേ​​യാ​​യി​​രു​​ന്നു നൈ​​ജീ​​രി​​യ​​ക്കാ​​ര​​നാ​​യ ബെ​​ർ​​ത്ത​​ലോ​​മി​​യ​​യു​​ടെ ഹാ​​ട്രി​​ക്.

മു​​ൻ ചാ​​ന്പ്യ​ന്മാ​​രാ​​യ എ​​ടി​​കെ ജ​​യം ​​നേ​​ടി​​യ​​പ്പോ​​ൾ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം തോ​​ൽ​​വി വ​​ഴ​​ങ്ങി. ഡ​​ൽ​​ഹി ഡൈ​​നാ​​മോ​​സി​​നെ​​യാ​​ണ് എ​​ടി​​കെ 1-2നു ​​കീ​​ഴ​​ട​​ക്കി​​യ​​ത്. ബ​​ൽ​​വ​​ന്ത് സിം​​ഗ് (20-ാം മി​​നി​​റ്റ്), ന​​സീ​​ർ എ​​ൽ മി​​മൗ​​നി (84-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രു​​ടെ വ​​ക​​യാ​​യി​​രു​​ന്നു എ​​ടി​​കെ​​യു​​ടെ ഗോ​​ളു​​ക​​ൾ. പ്രീ​​തം കോ​​ട്ടാ​​ലാ​​ണ് (54-ാം മി​​നി​​റ്റ്) ഡ​​ൽ​​ഹി​​ക്കു​​വേ​​ണ്ടി ല​​ക്ഷ്യം​​ക​​ണ്ട​​ത്. ജ​​യ​​ത്തോ​​ടെ എ​​ടി​​കെ​​യ്ക്ക് മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് മൂ​​ന്ന് പോ​​യി​​ന്‍റ് ആ​​യി.

പി​​എ​​സ്ജി​​യു​​ടെ മു​​ൻ താ​​ര​​മാ​​യ ബെ​​ർ​​ത്ത​​ലോ​​മി​​യ 29, 37, 39 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു ചെ​​ന്നൈ​​യി​​ന്‍റെ വ​​ല​​കു​​ലു​​ക്കി​​യ​​ത്. റോ​​വ് ലി​​ൻ ബോ​​ർ​​ഗ​​സ് (54-ാം മി​​നി​​റ്റ്) നോ​​ർ​​ത്ത് ഈ​​സ്റ്റി​​ന്‍റെ അ​​ക്കൗ​​ണ്ട് ക്ലോ​​സ് ചെ​​യ്തു. ബോ​​ർ​​ഗ​​സി​​ന്‍റെ സെ​​ൽ​​ഫ് ഗോ​​ളി​​ൽ നാ​​ലാം മി​​നി​​റ്റി​​ൽ ചെ​​ന്നൈ​​യി​​ൻ മു​​ന്നി​​ലെ​​ത്തി. തു​​ട​​ർ​​ന്ന് തോ​​യ് സിം​​ഗ് (15, 32 മി​​നി​​റ്റു​​ക​​ൾ) ഇ​​ര​​ട്ടഗോ​​ൾ നേ​​ടി ടീ​​മി​​ന് ലീ​​ഡ് ന​​ല്കി. എ​​ന്നാ​​ൽ, ബെ​​ർ​​ത്ത​​ലോ​​മി​​യ​​യു​​ടെ ഹാ​​ട്രി​​ക്കി​​ൽ നോ​​ർ​​ത്ത് ഈ​​സ്റ്റ് ഒ​​പ്പ​​മെ​​ത്തി. സെ​​ൽ​​ഫ് ഗോ​​ളി​​ന്‍റെ പ്രാ​​യ​​ശ്ചി​​ത്തം ചെ​​യ്ത് ബോ​​ർ​​ഗ​​സ് നോ​​ർ​​ത്ത് ഈ​​സ്റ്റി​​ന് ജ​​യം സ​​മ്മാ​​നി​​ച്ച ഗോ​​ൾ നേ​​ടു​​ക​​യും ചെ​​യ്തു. മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഏ​​ഴ് പോ​​യി​​ന്‍റാ​​ണ് നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡി​​ന് ഇ​​പ്പോ​​ഴു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.