സാ​​​​​നോ (ജ​​​​​പ്പാ​​​​​ൻ): അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​ട്ര ​​​ട്വ​​​​​ന്‍റി 20 ക്രി​​​​​ക്ക​​​​​റ്റി​​​​​ലെ ഏ​​​​​റ്റ​​​​​വും ചെ​​​​​റി​​​​​യ ര​​​​​ണ്ടാ​​​​​മ​​​​​ത്തെ സ്കോ​​​​​ർ കു​​​​​റി​​​​​ച്ച് മം​​​​​ഗോ​​​​​ളി​​​​​യ. ജ​​​​​പ്പാ​​​​​നി​​​​​ൽ പ​​​​​ര്യ​​​​​ട​​​​​നം ന​​​​​ട​​​​​ത്തു​​​​​ന്ന മം​​​​​ഗോ​​​​​ളി​​​​​യ​​​​​ൻ ടീം 205 ​​​​​റ​​​​​ണ്‍​സി​​​​​ന്‍റെ തോ​​​​​ൽ​​​​​വി​​​​​യാ​​​​​ണ് വ​​​​​ഴ​​​​​ങ്ങി​​​​​യ​​​​​ത്.

12 റ​​​​​ണ്‍​സി​​​​​നു മം​​​​​ഗോ​​​​​ളി​​​​​യ ഓ​​​​​ൾ​​​​​ഔ​​​​​ട്ടാ​​​​​യി. അ​​​​​ന്താ​​​​​രാ​​ഷ്‌​​ട്ര ട്വ​​​​​ന്‍റി 20 ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും ചെ​​​​​റി​​​​​യ ര​​​​​ണ്ടാ​​​​​മ​​​​​ത്തെ സ്കോ​​​​​ർ. 2023 ഫെ​​​​​ബ്രു​​​​​വ​​​​​രി 26ന് ​​​​​സ്പെ​​​​​യി​​​​​നി​​​​​നെ​​​​​തി​​​​​രേ ഐ​​​​​ൽ ഓ​​​​​ഫ് മാ​​​​​ൻ ടീം ​​​​​നേ​​​​​ടി 10 റ​​​​​ണ്‍​സാ​​​​​ണ് ഏ​​​​​റ്റ​​​​​വും ചെ​​​​​റി​​​​​യ സ്കോ​​​​​ർ.


ടോ​​​​​സ് നേ​​​​​ടി ബാ​​​​​റ്റ് ചെ​​​​​യ്ത ജ​​​​​പ്പാ​​​​​ൻ 20 ഓ​​​​​വ​​​​​റി​​​​​ൽ ഏ​​​​​ഴു വി​​​​​ക്ക​​​​​റ്റി​​​​​ന് 217 റ​​​​​ണ്‍​സ് നേ​​​​​ടി. 39 പ​​​​​ന്തി​​​​​ൽ 69 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ സ​​​​​ബ​​​​​രീ​​​​​ഷ് ര​​​​​വി​​​​​ച​​​​​ന്ദ്ര​​​​​നാ​​​​​ണ് ടോ​​​​​പ് സ്കോ​​​​​ർ​​​​​റ​​​​​ർ. മ​​​​​റു​​​​​പ​​​​​ടി ബാ​​​​​റ്റിം​​​​​ഗി​​​​​ൽ മം​​​​​ഗോ​​​​​ളി​​​​​യ​​​​​യു​​​​​ടെ ഏ​​​​​ഴു​​​ പേ​​​​​ർ​​​​​ക്ക് സ്കോ​​​​​ർ തു​​​​​റ​​​​​ക്കാ​​​​​നാ​​​​​യി​​​​​ല്ല.

നാ​​​​​ലു റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ തു​​​​​ർ സു​​​​​മ​​​​​യ​​​​​യാ​​​​​ണു ടോ​​​​​പ് സ്കോ​​​​​റ​​​​​ർ. പി​​​​​ന്നെ മൂ​​​​​ന്ന് എ​​​​​ക്സ്ട്രാ​​ക​​​​​ളാ​​​​​ണ്. അ​​​​​ഞ്ചു വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി​​​​​യ ക​​​​​സു​​​​​മ കേ​​​​​റ്റോ സ്റ്റ​​​​​ഫോ​​​​​ർ​​​​​ഡാ​​​​​ണ് മം​​​​​ഗോ​​​​​ളി​​​​​യ​​​​​യെ ത​​​​​ക​​​​​ർ​​​​​ത്ത​​​​​ത്.