മും​ബൈ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ സെ​ഞ്ചു​റി​യി​ലൂ​ടെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് മി​ന്നും ജ​യം. 51 പ​ന്തി​ൽ 102 റ​ൺ​സു​മാ​യി സൂ​ര്യ​കു​മാ​ർ പു​റ​ത്താ​കാ​തെ നി​ന്ന​പ്പോ​ൾ മും​ബൈ ഏ​ഴ് വി​ക്ക​റ്റി​ന് സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ കീ​ഴ​ട​ക്കി. സ്കോ​ർ: ഹൈ​ദ​രാ​ബാ​ദ് 173/8 (20).

മും​ബൈ 174/3 (17.2). 2024 സീ​സ​ണി​ൽ പി​റ​ന്ന സെ​ഞ്ചു​റി​ക​ളു​ടെ എ​ണ്ണം ഇ​തോ​ടെ 12 ആ​യി. 31 റ​ൺ​സി​നി​ടെ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​പെ​ട്ട ശേ​ഷ​മാ​യി​രു​ന്നു സൂ​ര്യ​കു​മാ​റി​ന്‍റെ സെ​ഞ്ചു​റി​യി​ലൂ​ടെ മും​ബൈ ജ​യ​ത്തി​ലെ​ത്തി​യ​ത്. തി​ല​ക് വ​ർ​മ​യും (32 പ​ങ്കി​ൽ 37) പു​റ​ത്താ​കാ​തെ നി​ന്നു.

ടോ​സ് നേ​ടി​യ മും​ബൈ ഇ​ന്ത്യ​ൻ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഓ​പ്പ​ണ​ർ ട്രാ​വി​സ് ഹെ​ഡ് (30 പ​ന്തി​ൽ 48) മാ​ത്ര​മാ​ണ് സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നു​വേ​ണ്ടി തി​ള​ങ്ങി​യ​ത്. അ​ഭി​ഷേ​ക് ശ​ർ​മ (11), പ​രി​ക്കു​മാ​റി തി​രി​ച്ചെ​ത്തി​യ മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ (5), നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി (20), ഹെ​ൻ‌റി​ച്ച് ക്ലാ​സ​ൻ (2), മാ​ർ​ക്കൊ യാ​ൻ​സ​ണ്‍ (17), ഷ​ഹ്ബാ​സ് അ​ഹ​മ്മ​ദ് (10) എ​ന്നി​വ​ർ​ക്ക് തി​ള​ങ്ങാ​ൻ സാ​ധി​ച്ചി​ല്ല.


നാ​ല് ഓ​വ​റി​ൽ 31 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ മും​ബൈ ക്യാ​പ്റ്റ​ൻ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യാ​ണ് സ​ണ്‍​റൈ​സേ​ഴ്സി​ന്‍റെ മ​ധ്യ​നി​ര ത​ക​ർ​ത്ത​ത്. പീ​യൂ​ഷ് ചൗ​ള നാ​ല് ഓ​വ​റി​ൽ 33 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.