യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ര​ണ്ടാം​പാ​ദ സെ​മി പോ​രാ​ട്ട​ത്തി​ന് ബ​യേ​ണ്‍ മ്യൂ​ണി​ക് നാ​ളെ റ​യ​ൽ മാ​ഡ്രി​ന്‍റെ സാ​ന്‍റി​യാ​ഗോ ബാ​ർ​ണാ​ബു​വി​ൽ ഇ​റ​ങ്ങും.

ബ​യേ​ണി​ന്‍റെ അ​ലി​യ​ൻ​സ് അ​രീ​ന​യി​ൽ ന​ട​ന്ന ആ​ദ്യ​പാ​ദം 2-2ന് ​സ​മ​നി​ല​യാ​യ​തോ​ടെ പു​തി​യ തു​ട​ക്ക​മി​ട്ടാ​ണ് റ​യ​ലും ബ​യേ​ണും ഇ​റ​ങ്ങു​ക. ലാ ​ലി​ഗ ചാ​ന്പ്യ​ന്മാ​രാ​യ​തി​നു​ശേ​ഷ​മു​ള്ള റ​യ​ലി​ന്‍റെ ആ​ദ്യ​മ​ത്സ​ര​മാ​ണ്.

ബ​യേ​ണാ​ണെ​ങ്കി​ൽ ബു​ണ്ട​സ് ലി​ഗ​യി​ൽ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ സ്റ്റ​ട്ട്ഗ​ർ​ട്ടി​നോ​ട് 3-1ന് ​തോ​റ്റ​ശേ​ഷം ഇ​റ​ങ്ങു​ക​യാ​ണ്. ഈ ​സീ​സ​ണി​ൽ ഇ​തു​വ​രെ കി​രീ​ട​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത ബ​യേ​ണി​ന് ഏ​ക​പ്ര​തീ​ക്ഷ​യാ​ണ് ചാ​ന്പ്യ​ൻ​സ് ലീ​ഗ്.


പ്ര​തി​രോ​ധ​താ​രം റാ​ഫേ​ൽ ഗു​രേ​രേ പ​രി​ക്കി​നെ​ത്തു​ർ​ന്ന് ബ​യേ​ണി​നൊ​പ്പ​മു​ണ്ടാ​കി​ല്ല. ക​ഴി​ഞ്ഞ എ​ട്ട് ചാ​ന്പ്യ​ൻ​സ് ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ ബ​യേ​ണി​ന് റ​യ​ലി​നെ തോ​ൽ​പ്പി​ക്കാ​നാ​യി​ട്ടി​ല്ല.

റ​യ​ൽ നി​ര​യി​ൽ ജൂ​ഡ് ബെ​ല്ലി​ങ്ഗം, വി​നീ​ഷ്യ​സ് ജൂ​ണി​യ​ർ എ​ന്നി​വ​ർ ഫോ​മി​ലാ​ണ്. ടോ​ണി ക്രൂ​സ് ന​യി​ക്കു​ന്ന മ​ധ്യ​നി​ര​യാ​ണ് റ​യ​ലി​ന്‍റെ നീ​ക്ക​ങ്ങ​ളി​ൽ ശ​ക്ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഹാ​രി കെ​യ്ന്‍റെ ഗോ​ള​ടി​യി​ലാ​ണ് ബ​യേ​ണി​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ. ഒ​പ്പം ഗോ​ൾ വ​ല​കാ​ക്കു​ന്ന മാ​നു​വ​ൽ നോ​യ​റു​ടെ പ്ര​ക​ട​ന​ത്തി​ലും.