ഉഗാണ്ടൻ ടീമിൽ 43കാരൻ
Wednesday, May 8, 2024 1:06 AM IST
ന്യൂഡൽഹി: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനെന്ന പേര് രേഖപ്പെടുത്താനൊരുങ്ങി ഉഗാണ്ടൻ സ്പിന്നർ ഫ്രാങ്ക് സുബുഗ. ഉഗാണ്ട പുറത്തുവിട്ട 15 അംഗ ലോകകപ്പ് ടീമിൽ 43 കാരനായ സുബുഗയെയും ഉൾപ്പെടുത്തി.
ലോകകപ്പിൽ ആദ്യമായാണ് ഉഗാണ്ട പങ്കെടുക്കുന്നത്. ബ്രയൻ മസാബ ക്യാപ്റ്റനും റയ്സത് അലി ഷാ വൈസ് ക്യാപ്റ്റനുമാകും.
ലോകകപ്പിൽ ഗ്രൂപ്പ് സിയിലുള്ള ഉഗാണ്ടയുടെ ആദ്യ മത്സരം ജൂണ്‍ മൂന്നിന് അഫ്ഗാനിസ്ഥാനെതിരേയാണ്. വെസ്റ്റ് ഇൻഡീസ്, ന്യൂസിലൻഡ്, പാപ്പുവ ന്യൂ ഗിനി എന്നിവരാണ് ഗ്രൂപ്പിലുള്ളത്.