ചി​​റ്റ​​ഗോ​​ങ് (ബം​​ഗ്ലാ​​ദേ​​ശ്): സിം​​ബാ​​ബ്‌​വെ ​മു​​ൻ ക്രി​​ക്ക​​റ്റ് താ​​രം അ​​ലി​​സ്റ്റ​​ർ കാം​​ബെ​​ലി​​ന്‍റെ മ​​ക​​ൻ ജോ​​നാ​​ഥ​​ൻ രാ​​ജ്യാ​​ന്ത​​ര അ​​ര​​ങ്ങേ​​റ്റം ഗം​​ഭീ​​ര​​മാ​​ക്കി. ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രാ​​യ ര​​ണ്ടാം ട്വ​​ന്‍റി-20​​യി​​ലാ​​ണ് ഇ​​രു​​പ​​ത്താ​​റു​​കാ​​ര​​നാ​​യ ജോ​​നാ​​ഥ​​ൻ കാം​​ബെ​​ൽ അ​​ര​​ങ്ങേ​​റി​​യ​​ത്.

ലെ​​ഗ് സ്പി​​ൻ ഓ​​ൾ റൗ​​ണ്ട​​റാ​​യ ജോ​​നാ​​ഥ​​ൻ ഏ​​ഴാം ന​​ന്പ​​റാ​​യി ക്രീ​​സി​​ലെ​​ത്തി 24 പ​​ന്തി​​ൽ 45 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്തു. മൂ​​ന്ന് സി​​ക്സും നാ​​ല് ഫോ​​റും അ​​ട​​ങ്ങു​​ന്ന​​താ​​യി​​രു​​ന്നു ജോ​​നാ​​ഥ​​ന്‍റെ ഇ​​ന്നിം​​ഗ്സ്. 42 റ​​ണ്‍​സി​​നി​​ടെ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ട അ​​വ​​സ്ഥ​​യി​​ലാ​​ണ് ജോ​​നാ​​ഥ​​ൻ ക്രീ​​സി​​ലെ​​ത്തി​​യ​​ത്. ബ്ര​​യാ​​ൻ ബെ​​ന്ന​​റ്റി​​നൊ​​പ്പം (29 പ​​ന്തി​​ൽ 44 നോട്ടൗട്ട്) ആ​​റാം വി​​ക്ക​​റ്റി​​ൽ ജോ​​നാ​​ഥ​​ൻ കാം​​ബെ​​ൽ 73 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി. ഈ ​​കൂ​​ട്ടു​​കെ​​ട്ടാ​​ണ് സിം​​ബാ​​ബ്‌​വെയെ 20 ഓ​​വ​​റി​​ൽ 138/7 എ​​ന്ന സ്കോ​​റി​​ൽ എ​​ത്തി​​ച്ച​​ത്. മ​ത്സ​ര​ത്തി​ൽ 18.3 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് ജ​യം സ്വ​ന്ത​മാ​ക്കി.