എഡബ്ല്യുഎൽ അഗ്രി ബിസിനസ് ലിമിറ്റഡിൽനിന്ന് അദാനി ഗ്രൂപ്പ് വിട്ടു
Thursday, July 17, 2025 11:55 PM IST
മുംബൈ: സിംഗപ്പൂർ ആസ്ഥാനമായുള്ള വിൽമർ ഇന്റർനാഷണലുമായുള്ള സംയുക്ത സംരംഭമായ എഡബ്ല്യുഎൽ അഗ്രി ബിസിനസ് ലിമിറ്റഡിൽനിന്ന് (മുന്പ് അദാനി വിൽമർ ലിമിറ്റഡ്) അദാനി ഗ്രൂപ്പ് പൂർണമായും പുറത്തുകടന്നു.
അദാനി ഗ്രൂപ്പ് 20 ശതമാനം ഓഹരികൾ ഒരു ഓഹരിക്ക് 275 രൂപ നിരക്കിൽ വിൽമർ ഇന്റർനാഷണലിന് 7,150 കോടി രൂപയ്ക്ക് വിൽക്കുകയും ചെയ്തതായി അദാനി എന്റർപ്രൈസസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഇതോടെ കന്പനിയുടെ മൊത്തം നിയന്ത്രണം വിൽമറിനായി. അദാനി മാറിയതോടെ എഡബ്ല്യുഎൽ അഗ്രി ബിസിനസ് ലിമിറ്റഡിലെ 64 ശതമാനം ഓഹരികൾ വിൽമറിനായി അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ അദാനി കമ്മോഡിറ്റീസ് എൽഎൽപി കൈവശം വച്ചിരിക്കുന്ന ശേഷിക്കുന്ന 10.42% ഓഹരികൾ വിൽമർ ക്രമീകരിച്ച നിക്ഷേപകരുടെ ഒരു ഗ്രൂപ്പിന് വിൽക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.