സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണയുമായി എഡബ്ല്യുഎസ്
Monday, July 14, 2025 11:36 PM IST
കൊച്ചി: ബഹിരാകാശ സാങ്കേതികതയില്‍ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനായി സ്പേസ് ആക്സിലറേറ്റര്‍ എപിജെ 2025 പ്രഖ്യാപിച്ച് എഡബ്ല്യുഎസ്. ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ജപ്പാന് എന്നിവിടങ്ങളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനം ലഭ്യമാക്കും.
തെരഞ്ഞെടുക്കപ്പെട്ട 40 കമ്പനികള്ക്കായാണു പത്താഴ്ചത്തെ പ്രോഗ്രാം. ആമസോണ്‍ വെബ് സര്‍വീസസിന്റെ പങ്കാളികളായ ടി-ഹബ്, മിന്ഫി, ഫ്യൂസിക്, ആന്‍സിസ് എന്നിവയും ബഹിരാകാശ കൂട്ടായ്മകളായ ഇന്‍സ്പെയ്സ്, ഓസ്ട്രേലിയ സ്പേസ് ഏജന്‍സി, ഐലോഞ്ച്, സ്കൈ പെര്‍ഫെക്ട് ജുസാറ്റ് കോര്പറേഷന് എന്നിവയുമായും സഹകരിച്ചാണ് എപിജെ 2025 നടത്തുകയെന്ന് സംഘാടകർ അറിയിച്ചു.