ബിലോംഗ് യുഎഇയില്‍ തുടങ്ങി
Monday, July 14, 2025 11:36 PM IST
കൊച്ചി: പ്രവാസി ഇന്ത്യക്കാര്‍ക്കായുള്ള ആദ്യത്തെ ഫിന്‍ടെക് ആപ് ബിലോംഗ് യുഎഇയില്‍ പ്രവര്‍ത്തനം തുടങ്ങി.
അന്താരാഷ്ട്ര സാമ്പത്തിക സേവനകേന്ദ്രം വഴി എന്‍ആര്‍ഐകള്‍ക്ക് ഡോളറില്‍ സ്ഥിരനിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഫിന്‍ടെക് കമ്പനിയാണു ബിലോംഗ്.
ഇതോടെ യുഎഇയിലെ എന്‍ആര്‍ഐകള്‍ക്ക് ഇന്ത്യന്‍ ബാങ്കുകളില്‍ ഡോളറില്‍ സ്ഥിരനിക്ഷേപങ്ങള്‍ ബിലോംഗ് ആപ്പ് വഴി നേരിട്ടു നടത്താന്‍ കഴിയും. ഈ നിക്ഷേപങ്ങള്‍ക്ക് ഇന്ത്യയില്‍ നികുതിരഹിത വരുമാനം ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു.